spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeNEWS'അത് ആയുധമല്ല, മരം കൊണ്ടുള്ള വാൾ', വിഎച്ച്പി, മുഖവിലയ്ക്ക് എടുക്കാതെ പൊലീസ്

‘അത് ആയുധമല്ല, മരം കൊണ്ടുള്ള വാൾ’, വിഎച്ച്പി, മുഖവിലയ്ക്ക് എടുക്കാതെ പൊലീസ്

- Advertisement -

തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യങ്കോട് ദുര്‍ഗാവാഹിനി(Durgavahini) പ്രവര്‍ത്തകര്‍ വാളുമായി പ്രകടനം നടത്തിയ കേസിൽ വിവരങ്ങൾ ഹാജരാക്കാൻ സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ്.  വാളുമായി പ്രകടനത്തിൽ പങ്കെടുത്തവരെ കണ്ടെത്താനാണ് പൊലീസ് നടപടി. എന്നാൽ വാളല്ല, മരംകൊണ്ടുള്ള മാതൃകയാണെന്നാണ് സംഘാടകരുടെ വാദം. ഇത് പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. അതേസമയം പ്രകടനത്തെ പിന്തുണച്ച് ബിജെപി(BJP) രംഗത്തെത്തി.

- Advertisement -

വി.എച്ച്.പിയുടെ(VHP) വനിതാ വിഭാഗമായ ദുർഗാവാഹിനിയുടെ പഠന ശിബിരത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ആര്യങ്കോട് വാളുമായി പദ സഞ്ചലനം സംഘടിപ്പിച്ചതിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിവിധ ജില്ലകളിൽ നിന്നായി 190 പേരാണ് പങ്കെടുത്തത്. 

- Advertisement -

പദസഞ്ചലനത്തിൽ മുൻ നിരയിലുണ്ടായിരുന്ന നാലു പെണ്‍കുട്ടികളുടെ കയ്യിലാണ് വാളുണ്ടായിരുന്നത്. ശിബിരത്തിൽ പങ്കെടുത്തവരുടെ മൊഴിയെടുക്കണം,  ആരാണ് വാളു നൽകിയതെന്നും അറിയണം. ഇതിനായി ക്യാമ്പിൽ പങ്കെടുത്തവരുടെ വിവരം നൽകാനാണ് വി. എച്ച്. പി. ഗ്രാമകാര്യാലയത്തിന് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. പെൺകുട്ടികൾ ഉപയോഗിച്ചത് ആയുധമല്ലെന്നും തടികൊണ്ടുണ്ടാക്കിയ വാളിന്‍റെ മാതൃക മാത്രമാണ് പ്രകടനത്തിന് ഉപയോഗിച്ചതെന്നുമാണ് ഭാവാഹികളുടെ വിശദീകരണം. പൊലീസ് തൽക്കാലം ഇത് വിശ്വസിക്കാൻ തയ്യാറല്ല. മൊഴിയെടുത്ത ശേഷം ആയുധങ്ങൾ കണ്ടെത്താനും ശാസ്ത്രീയ പരിശോധന നടത്താനുമാണ് തീരുമാനം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -