spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSഐപിഎൽ പ്രകടനം തുണച്ചു; സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ

ഐപിഎൽ പ്രകടനം തുണച്ചു; സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ

- Advertisement -

മുംബൈ : അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചു. ബിസിസിഐ പ്രഖ്യാപിച്ച 17 അംഗ ടീമിൽ സഞ്ജുവിനെ ബാറ്ററായാണ് ഉൾപ്പെടുത്തിയത്. 2022 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനെന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. ഈ പ്രകടനമാണ് ടീമിലേക്ക് വഴി തുറന്നത്. ഇന്ത്യയ്ക്കായി ഇതുവരെ 13 ട്വന്റി 20 മത്സരങ്ങൾ സഞ്ജു കളിച്ചിട്ടുണ്ട്.

- Advertisement -

ഐപിഎല്ലിൽ 458 റൺസോടെ മികച്ച പ്രകടനം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിനെ മുൻ താരങ്ങൾ അടക്കം വിമർശിച്ചിരുന്നു. സഞ്ജുവിന് പുറമെ ഐപിഎല്ലിൽ തിളങ്ങിയ രാഹുൽ ത്രിപാഠി, അർഷ്ദീപ് സിങ് എന്നിവരും ടീമിലുണ്ട്.

- Advertisement -

ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടം ചൂടിച്ച ഹാർദിക് പാണ്ഡ്യയാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുക. ഇതാദ്യമായാണ് ഹാർദിക് ദേശീയ ടീമിനെ നയിക്കാൻ പോകുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് പരിശീലനമുള്ളതിനാൽ ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരെ പരിഗണിച്ചില്ല. ഇവരുടെ ഒഴിവിലേക്കാണ് സഞ്ജുവും ത്രിപാഠിയും എത്തുന്നത്. വിവിഎസ് ലക്ഷ്മൺ പരിശീലിപ്പിക്കുന്ന ടീം ജൂൺ 26, 28 തീയതികളിൽ 2 ട്വന്റി 20 മത്സരങ്ങൾ കളിക്കും.

- Advertisement -

ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്,വെങ്കടേഷ് അയ്യർ,ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക്, യുസ്‌വേന്ദ്ര ചെഹൽ, അക്‌സർ പട്ടേൽ, ആർ.ബിഷ്‌ണോയ്, ഹർഷൻ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -