spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeEXCLUSIVEവിവാഹശേഷം ഒരുമിച്ച് ജീവിച്ചത് 15 മാസം, ഭർത്താവിന്റെ സ്വപ്‌നം സാക്ഷാത്കരിച്ച് രേഖ; ഗാൽവാനിൽ വീരമൃത്യു വരിച്ച...

വിവാഹശേഷം ഒരുമിച്ച് ജീവിച്ചത് 15 മാസം, ഭർത്താവിന്റെ സ്വപ്‌നം സാക്ഷാത്കരിച്ച് രേഖ; ഗാൽവാനിൽ വീരമൃത്യു വരിച്ച ജവാൻ ദീപകിന്റെ ഭാര്യ ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് പദവിയിൽ

- Advertisement -

ലാൻസ് നായിക്ക് ഷാഹിദ് ദീപക് സിംഗിന്റെ ഭാര്യ രേഖ സിംഗിന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ആയി നിയമനം ലഭിച്ചു. 2020 ജൂൺ 15 ന് ഗാൽവാൻ താഴ്വരയിൽ വച്ച് ചൈനീസ് സൈനികരുമായുള്ള പോരാട്ടത്തിനിടെയാണ് ദീപക് സിംഗ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനെത്തുടർന്ന്, 20 തോളം ഇന്ത്യൻ സൈനികരും 40 ലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഒരു ഡസനിലധികം കോർപ്‌സ് കമാൻഡർ ലെവൽ മീറ്റിംഗുകൾ നടന്നിട്ടുണ്ട്.

- Advertisement -

ഭർത്താവിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് സായുധ സേനയിൽ അംഗമാകാൻ തീരുമാനിച്ചതെന്ന് രേഖ പറയുന്നു. മെയ് 28 മുതൽ രേഖ ചെന്നൈയിൽ പരിശീലനം ആരംഭിക്കുന്നതാണ്. ”എന്റെ ഭർത്താവിന്റെ സ്വപ്നമാണ് ഇന്ത്യൻ ആർമിയിൽ എത്താൻ കഠിനമായി പരിശ്രമിക്കാൻ എന്നെ പ്രേരിപ്പിച്ചത്. അധ്യാപികയുടെ ജോലി ഉപേക്ഷിച്ച് ആർമിയിൽ ഓഫീസറാകാൻ ഞാൻ മനസ്സിൽ ഉറപ്പിച്ചു”, രേഖ സിംഗ് പറഞ്ഞു. ”നോയിഡയിൽ പോയി പട്ടാളത്തിൽ ചേരാനുള്ള പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം നേടുന്നത് എളുപ്പമായിരുന്നില്ല. ഫിസിക്കൽ ട്രെയിനിംഗ് എടുത്തിട്ടും ആദ്യ ശ്രമത്തിൽ വിജയിച്ചില്ല.

- Advertisement -

പക്ഷേ, ഞാൻ ധൈര്യം കൈവിടാതെ സൈന്യത്തിൽ ചേരാനുള്ള തയ്യാറെടുപ്പ് തുടർന്നു. ആ കഠിനാധ്വാനത്തിന് രണ്ടാമത്തെ ശ്രമത്തിൽ ഫലം ലഭിച്ചു. ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനന്റ് റാങ്കിലേക്ക് എന്നെ തിരഞ്ഞെടുത്തുവെന്ന് രേഖ കൂട്ടിച്ചേർത്തു. ഇരുവരുടെയും വിവാഹം കഴിഞ്ഞ് 15 മാസങ്ങൾ പിന്നിടുമ്പോഴായിരുന്നു അപ്രതീക്ഷിത വിയോഗം. അദ്ദേഹത്തിന്റെ ധീരത കണക്കിലെടുത്ത്, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായ വീരചക്ര നൽകി ആദരിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -