spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeBREAKING NEWSഐഎഎസ് മാംഗല്യം: ആലപ്പുഴ കളക്ടര്‍ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും ജീവിതത്തില്‍ ഒന്നാകുന്നു

ഐഎഎസ് മാംഗല്യം: ആലപ്പുഴ കളക്ടര്‍ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും ജീവിതത്തില്‍ ഒന്നാകുന്നു

- Advertisement -

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയുമായ ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു.

- Advertisement -

അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വച്ചാകും വിവാഹം. അടുത്തബന്ധുക്കള്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്.

- Advertisement -

2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്നത്. 2014ല്‍ ആദ്യശ്രമത്തില്‍ രണ്ടാം റാങ്കോടെയാണ് രേണു രാജ് സിവില്‍ സര്‍വീസസ് പരീക്ഷ പാസായത്. കോട്ടയം സ്വദേശിനിയാണ്. തൃശ്ശൂര്‍ സബ് കളക്ടറായാണ് ആദ്യനിയമനം.

- Advertisement -

ദേവികുളം സബ്കളക്ടറായിരിക്കെ ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് ദേവികുളം സബ്കളക്ടറായിരിക്കെ 2019ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ചത് ഏറെ വിവാദമായിരുന്നു.

കെഎം ബഷീര്‍ മരിച്ചതോടെ ശ്രീറാനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. കാര്‍ ഓടിച്ചത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണെന്നുമായിരുന്നു ശ്രീറാമിന്റെ മൊഴി. ഈ കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെ 2020 മാര്‍ച്ചില്‍ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. പിന്നീട് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായും, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായും ചുമതലപ്പെടുത്തി

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -