spot_img
- Advertisement -spot_imgspot_img
Saturday, May 27, 2023
ADVERT
HomeNEWSGold Price Today: സ്വർണ വിലയിൽ വൻ കുതിപ്പ്

Gold Price Today: സ്വർണ വിലയിൽ വൻ കുതിപ്പ്

- Advertisement -

കൊച്ചി: സ്വർണ വിലയിൽ വൻ കുതിപ്പ്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് ദിവസവും സ്വർണവില കുറഞ്ഞു. എന്നാൽ ഈ കുറഞ്ഞ വിലയുടെ 81 ശതമാനം  ഒറ്റ ദിവസം കൊണ്ട് വർധിച്ചതാണ് ഇന്ന് കണ്ടത്. സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വിലയിൽ ഗ്രാമിന് 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4810 രൂപയാണ്. ഒരു പവൻ സ്വർണ വിലയിൽ 360 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇതോടെ സ്വർണവില പവന് 38480 രൂപയായി ഉയർന്നു.

- Advertisement -

കഴിഞ്ഞ നാല് ദിവസത്തിനിടെ ഘട്ടം ഘട്ടമായി സ്വര്‍ണവില ഗ്രാമിന് 55 രൂപ വരെ കുറഞ്ഞിരുന്നു. ഇന്ന് ഗ്രാമിന് 45 രൂപ കൂടിയതോടെ ഒരർത്ഥത്തിൽ നേരത്തെ ലഭ്യമായ വിലക്കുറവ് ഉപഭോക്താക്കൾക്ക് നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.

- Advertisement -

യുദ്ധ പ്രതിസന്ധി തന്നെയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിപ്പിച്ചത്. എങ്കിലും പിന്നീട് വില കുറഞ്ഞു.കൂടിയും കുറഞ്ഞും ഇപ്പോള്‍ ചാഞ്ചാടുകയാണ് സ്വര്‍ണ വില. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ വരെയായി വില ഉയര്‍ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ ഉച്ചകഴിഞ്ഞ് 39,840 രൂപയായി വില ഇടിഞ്ഞിരുന്നു. മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

- Advertisement -

18 ക്യാരറ്റ് സ്വർണ്ണവിലയിൽ ഗ്രാമിന് 35 രൂപയുടെ വർധനവുണ്ടായി.ഹോൾമാർക്ക് വെള്ളിക്ക് ഇന്നത്തെ വില ഗ്രാമിന് 100 രൂപയാണ്. വെള്ളിക്ക് വില 72 രൂപയാണ്. ഈ വിലകളിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
കേരളത്തിൽ ബോർഡ് റേറ്റ് റെക്കോർഡ് 5250 രൂപയാണ്. ഒരുപവൻറെ റെക്കോർഡ് വില 42000 രൂപയാണ്. 2020 ഓഗസ്റ്റ് ഏഴിനാണ് വില ഇത്രയും ഉയർന്നത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: