spot_img
- Advertisement -spot_imgspot_img
Wednesday, April 17, 2024
ADVERT
HomeCRIMEകാണാതായ അഞ്ചുവയസുകാരൻ ജാഷിൻ മരിച്ചനിലയിൽ; പ്രതിയെ തേടി ഒരു നാടാകെ; പ്രദേശത്തെ സ്വാമിജിയും സംശയത്തിൽ; ഒടുവിൽ...

കാണാതായ അഞ്ചുവയസുകാരൻ ജാഷിൻ മരിച്ചനിലയിൽ; പ്രതിയെ തേടി ഒരു നാടാകെ; പ്രദേശത്തെ സ്വാമിജിയും സംശയത്തിൽ; ഒടുവിൽ പ്രതി പിതൃസഹോദരി; ഞെട്ടൽ മാറാതെ…

- Advertisement -

കർണാൽ: രാജ്യത്തെ തന്നെ ഞെട്ടിച്ച അഞ്ചുവയസുകാരന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാരും ബന്ധുക്കളും. ഹരിയാനയിലെ കർണാലിലെ കമാൽപുര ഗ്രാമത്തിൽ നടന്ന ദാരുണസംഭവം രാജ്യത്ത് തന്നെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

- Advertisement -

അഞ്ചുവയസുകാരനായ ജാഷിൻ എന്ന കുട്ടിയെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാട്ടുകാരുടെ രോഷത്തെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും സംഭവം നടന്ന് 11 ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ നിർണായക വെളിപ്പെടുത്തൽ പോലീസ് നടത്തിയത്.

- Advertisement -

കുട്ടിയെ കൊലപ്പെടുത്തിയത് പിതൃസഹോദരിയായ അഞ്ജലിയാണെന്ന് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ അഞ്ജലി കുറ്റം സമ്മതിച്ചെന്നും ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.

- Advertisement -

ഏപ്രിൽ അഞ്ചിന് ഉച്ചയോടെ പുറത്തുനിന്നും ഭക്ഷണം വാങ്ങിച്ച് കഴിക്കാനായി അമ്മയിൽ നിന്ന് പണം വാങ്ങിയ ശേഷം പുറത്തുപോയ ജാഷിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുട്ടിയെ കാണാതായതിന് ശേഷം, ആദ്യം സംശയിച്ചവരിൽ ഒരാൾ പ്രദേശത്തെ സ്വാമിജിയായിരുന്നു. ഗ്രാമത്തിൽ കറങ്ങിനടന്ന ഇയാളുടെ കൈയ്യിൽ വലിയ ബാഗ് ഉണ്ടായിരുന്നതാണ് സംശയത്തിന് ആക്കം കൂട്ടിയത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്നേദിവസം തന്നെ വൈകുന്നേരം ഇന്ദ്രി പോലീസ് ഈ ബാബയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തെങ്കിലും തുമ്പ് ഒന്നും ലഭിച്ചില്ല. അതിനിടെ, കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും നാട്ടുകാരും കർണാലിൽ ദേശീയപാത ഉപരോധിച്ചു. ഇതോടെ സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായി.

ഉന്നത പോലീസ് ഉദ്യോഗസ്ഥർ സജീവമായി ഇടപെട്ട് അന്വേഷണം തുടരുകയും ഡിഎസ്പി വിജയ് ദേശ്വാൾ റോഡ് ഉപരോധിച്ചവരെ അനുനയിപ്പിച്ച് തിരിച്ചയയ്ക്കുകയും ചെയ്തു. അന്നുരാത്രി തന്നെ കളംപുര ഗ്രാമം ഉപരോധിച്ച് എല്ലാ വീടുകളും തിരച്ചിൽ നടത്താൻ പോലീസ് ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നേരം പുലർന്നിട്ട് തിരച്ചിൽ നടത്താമെന്ന് പോലീസ് അറിയിച്ചു.

എന്നാൽ പുലർച്ചെ 5.30 ഓടെ ഗ്രാമവാസിയായ കൗസല്യയുടെ കാലിത്തൊഴുത്തിന്റെ മേൽക്കൂരയിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു ടെറസിൽ ചെന്ന് നോക്കിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു. ജനങ്ങൾ മുഴുവൻ സംഭവസ്ഥലത്ത് തടിച്ചുകൂടി. എഎസ്പി ഹിമാന്ദ്രി കൗശിക് ഫോറൻസിക് സംഘവും മറ്റ് സംഘങ്ങളും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇതിന് ശേഷം ജാഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു.

ജാഷിന്റെ ചെരുപ്പുകൾ, ബാഗ്, ഷീറ്റ്, കേബിൾ വയർ എന്നിവ കണ്ടെടുത്തിട്ടുണ്ട്. കൂടാതെ കണ്ടെടുത്ത മരത്തിന്റെ ഒരു കഷണം അന്വേഷണത്തിനായി അയച്ചു, അതിൽ രക്തത്തിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ശ്വാസം മുട്ടിയാണ് ജാഷ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട് പറയുന്നു.

എന്നാൽ പ്രതിയെ കുറിച്ച് അപ്പോഴും വ്യക്തമായ സുചനകൾ ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു. പിന്നീട് മൊഴികളിലെ വൈരുദ്ധ്യം കൊണ്ടാണ് കുട്ടിയുടെ അമ്മായിയായ അഞ്ജലിയെ സംശയിച്ചത്. കൊലപാതകത്തിന് കാരണം എന്താണെന്ന് ഇവർ ഇതുവരെ വ്യക്തമായിട്ടില്ല. കൃത്യം നടത്തിയ ശേഷം ഇവർ എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചിരുന്നു.

അതേസമയം, അഞ്ജലിക്ക് മാനസിക രോഗമുണ്ടെന്ന് കണ്ടെത്തിയതിനാൽ ചികിത്സിച്ചിരുന്ന ആശുപത്രികളിൽ നിന്ന് മെഡിക്കൽ റിപ്പോർട്ട് പോലീസ് തേടിയിട്ടുണ്ട്. അഞ്ജലി ഗർഭിണിയാണെന്നും സംശയമുണ്ട്. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

കൊലപാതകത്തിൽ ബന്ധുക്കൾ തന്നെയായ മറ്റൊരു കുടുംബത്തിലുള്ളവരെ ജാഷിന്റെ വീട്ടുകാർ സംശയിച്ചതിനാൽ അവരെയും ചോദ്യം ചെയ്തിരുന്നു. ഇതേസംബന്ധിച്ചും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -