spot_img
- Advertisement -spot_imgspot_img
Sunday, May 28, 2023
ADVERT
HomeBREAKING NEWSസാമ്പത്തിക ക്രമക്കേട് ; കോട്ടയം മീഡിയാ ചീഫ് എഡിറ്റര്‍ തങ്കച്ചന്‍ പാലായെ പുറത്താക്കി - ചീഫ്...

സാമ്പത്തിക ക്രമക്കേട് ; കോട്ടയം മീഡിയാ ചീഫ് എഡിറ്റര്‍ തങ്കച്ചന്‍ പാലായെ പുറത്താക്കി – ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

- Advertisement -

തിരുവനന്തപുരം : ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് കോട്ടയം മീഡിയാ ചീഫ് എഡിറ്റര്‍ തങ്കച്ചന്‍ പാലായെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം അറിയിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ ട്രഷറാര്‍ ആയിരുന്നു തങ്കച്ചന്‍ പാലാ. കഴിഞ്ഞ മൂന്നുമാസമായി  സംഘടനയുമായി സഹകരിക്കാതെ മാറിനില്‍ക്കുകയായിരുന്നു ഇദ്ദേഹം.

- Advertisement -


അംഗങ്ങളില്‍ നിന്നും മാസവരിയായി ലഭിച്ചപണം സംഘടനയുടെ ആവശ്യങ്ങള്‍ക്ക് നല്‍കാതെ ഇദ്ദേഹം തുടര്‍ച്ചയായി ഒഴിഞ്ഞുമാറുകയായിരുന്നു. പണവും കണക്കുകളും തിരികെ ഏല്‍പ്പിക്കുവാന്‍ പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും തങ്കച്ചന്‍ പാലാ അതിനു തയ്യാറായില്ല. ഇതേതുടര്‍ന്ന് അടിയന്തിര എക്സിക്യൂട്ടീവ് കൂടിയാണ് തങ്കച്ചന്‍ പാലായെ ട്രഷറാര്‍ സ്ഥാനത്തുനിന്നും സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുവാന്‍ തീരുമാനിച്ചത്. പണവും കണക്കുകളും ലഭിക്കുന്നതിന് നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: