spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSകളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി; 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി; 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

- Advertisement -

ഇരിങ്ങാലക്കുട: കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. എടതിരിഞ്ഞി ചെട്ടിയാലിന് സമീപം ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍ – ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പന്ത് വായിലേക്ക് അറിയാതെ പോയത്. കുട്ടിക്ക് എന്തോ അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലായതോടെ വീട്ടുകാർ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ കുഞ്ഞ് മരിച്ചു.

- Advertisement -

തൊണ്ടയില്‍ റബര്‍ പന്ത് പോലെ എന്തോ കുടുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നിഥിന്‍ രണ്ട് ദിവസം മുമ്പാണ് ഖത്തറിലേക്ക് യാത്രതിരിച്ചത്. കാട്ടൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. സഹോദരി: ഇനിയ

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -