Representative Image
തിരുവനന്തപുരം: കല്ലമ്പലത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്.

കപ്പാംവിള മുക്കുകട റോഡില്‍ തടി പിടിക്കാന്‍ വെള്ളല്ലൂരില്‍ നിന്ന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കുന്നതിനിടെ പാപ്പാനെ തുമ്പിക്കൈയിലെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന ഇടയാനുള്ള കാരണം വ്യക്തമല്ല.
സംഭവത്തിന് ശേഷവും ഉണ്ണിയുടെ മൃതദേഹത്തിന് അരികില്‍ തന്നെ നിലയുറപ്പിച്ച ആനയെ ഏറെ നേരം കഴിഞ്ഞാണ് തളച്ചത്.കൊല്ലത്ത് നിന്ന് എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളച്ചത്. തുടര്‍ന്നാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചത്.