കൊച്ചി: ഈസ്റ്റേണിൻ്റെ (Eastern) പ്രൊഡക്റ്റുകൾ മായം കലർന്നതെന്ന ആരോപണങ്ങൾ ആദ്യമായല്ല ഉരുന്നത്. മുമ്പും ഈസ്റ്റേണിൻ്റെ പല ഉൽപന്നങ്ങൾക്കെതിരെയും ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ഇത്തവണ ഈസ്റ്റേൺ കമ്പനിയുടെ പേരിൽ പുറത്തിറങ്ങിയ ‘ജാക്ക് ഫ്രൂട്ട് 365 | Jackfruit365’ (പച്ച ചക്കപ്പൊടി)എന്ന ഉൽപന്നത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ ഉൽപന്നം പ്രമേഹത്തിന് ഉത്തമമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാൽ ഈ ഉൽപന്നത്തിൽ പ്രമേഹരോഗത്തിന് നൽകുന്ന അലോപ്പൊതി മെഡിസിൻ ആയ മെറ്റ്ഫോമിൻ ഹൈഡ്രോക്ലോറൈഡ് (metformin hydrochloride) എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന പരിശോധന ഫലമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
Also Read
https://newslinekerala24.com/2021/11/02/leopard-attacks/
ഗവൺമെൻ്റ് അനലിസ്റ്റ് ഈ റിപ്പോർട്ട് വ്യാജമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രകൃതിദത്ത ഉൽപന്നമെന്ന് ഉറപ്പ് നൽകി വിൽപന നടത്തുന്ന Jack fruit 365 ൽ 5.783 mg/1gm എന്ന അളവിൽ metformin hydrochloride ചേർക്കപ്പെടുന്നു എന്നത് ഉപഭോക്താക്കളോടുള്ള വഞ്ചനയാണ്. ഒരു ടീസ്പൂൺ ഒരു ദിവസം കഴിക്കണം എണാണ് കമ്പനി പറയുന്നത്. ഒരു ടീസ്പൂണിൽ ഏകദേശം 250 mg metiformin hydrochloride അടങ്ങിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. നിലവിൽ പ്രമേഹത്തിന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തി ഇത് കൂടി കഴിക്കുമ്പോൾ ഓവർ ഡോസ് ആകുന്നു. ഇത് ആ വ്യക്തിയുടെ വൃക്കയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാൻ ഇടയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. മാത്രമല്ല കുട്ടികൾക്ക് ഇത് നൽകുന്നത് അപകടമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
Also Read
https://newslinekerala24.com/2021/11/02/pocso-case-against-monson-mavunkal-2/
Jackfruit365 സ്ഥാപകൻ ജെയിംസ് ജോസഫിൻ്റെ ട്വിറ്റർ അക്കൗണ്ടിൽ ഈ ഉൽപന്നത്തിൻ്റെ പോസ്റ്റിന് താഴെ ഈ പരിശോധന ഫലം ഡോ.നവീൻ പ്രഭാകരൻ എന്നയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് തൃപ്തികരമായ ഒരു വിശദീകരണം അദ്ദേഹം നൽകിയിട്ടില്ല.
@Jackfruit365 green jackfruit flour is a single ingredient as declared in the pack, made from 100% mature unripe green jackfruit, with no additives or flavours. And it helps control blood sugar, due to relative reduction in carbs, calories & increase in fiber, vs rice or wheat.
— James Joseph (@Pro_Bharati) October 28, 2021
https://twitter.com/drnaveenpc/status/1453948744332812289?t=7VpemUlKMO6iG7XVEREQpw&s=19
വർഷങ്ങളായി പച്ച ചക്ക കഴിക്കുന്ന തനിക്ക് പ്രമേഹം കുറഞ്ഞില്ലെന്നും Juckfruit365 കഴിച്ചതിനു ശേഷം ഷുഗർ കുറഞ്ഞതുമാണ് ഇതിൽ medicine ചേർക്കപ്പെടുന്നുണ്ടോ എന്ന സംശയം ഉണ്ടാക്കിയതെന്നും ഉൽപന്നം ടെസ്റ്റ് ചെയ്യാൻ അയച്ച വ്യക്തി വെളിപ്പെടുത്തി.
https://newslinekerala24.com/2021/11/03/kozhikode-medical-college/
https://newslinekerala24.com/2021/11/01/k-rail-2/?preview=true&frame-nonce=b2f16f23dc
വാർത്തകൾമൊബൈലിൽ ലഭിക്കാൻ, വാട്സാപ്പ് ലിങ്ക്,👇👇 https://chat.whatsapp.com/KODoMAp8At93HnTah6lXip
ടെലഗ്രാംലിങ്ക്👇👇 https://t.me/joinchat/WaZS8s7lfgk2YWFl
🌟കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനും വാർത്തകൾ അറിയിക്കാനും ബന്ധപ്പെടുക ✨🌟🌟8848801594🌟⭐✨