spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeCinema‘കന്നഡയിൽ ചുവടുറപ്പിക്കാൻ ദുർഗ കൃഷ്ണ, 21 അവേഴ്സിന്റെ കിടിലം ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

‘കന്നഡയിൽ ചുവടുറപ്പിക്കാൻ ദുർഗ കൃഷ്ണ, 21 അവേഴ്സിന്റെ കിടിലം ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

- Advertisement -

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു യുവനടിയാണ് ദുർഗ കൃഷ്ണ. വിമാനം എന്ന പൃഥ്വിരാജ് നായകനായ സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് ദുർഗ. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, കോൺഫെഷൻ ഓഫ് കുക്കൂ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദുർഗയുടെ ആദ്യ കന്നഡ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.

- Advertisement -

’21 അവേഴ്സ്’ എന്ന സിനിമയിലൂടെയാണ് ദുർഗ കന്നഡയിലേക്ക് ചേക്കേറുന്നത്. കന്നഡ നടൻ ധനഞ്ജയ് നായകനാകുന്ന സിനിമയിൽ ദുർഗ നായികയായിട്ടാണ് അഭിനയിക്കുന്നത്. ജയശങ്കർ പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന സിനിമ അഹം കൺസെപ്റ്റമിന്റെ ബാനറിൽ എൻ.എസ ബാലകൃഷ്ണ, അഭിഷേക്, സുനിൽ ഗൗഡ, പ്രവീൺ മഹാദേവ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

- Advertisement -

മലയാളി താരമായ സുദേവ് നായരും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറിൽ ഒരു സീനിൽ മലയാളത്തിൽ തന്നെയാണ് സുദേവ് സംസാരിക്കുന്നതും. ദുർഗയെ പോലെ തന്നെ സുദേവിന്റെയും ആദ്യ കന്നഡ സിനിമയാണ്. ട്രെയിലറിൽ ദുർഗയുടെ ഹോട്ട് രംഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ അടുത്തിടെ പുറത്തിറങ്ങിയ ഉടൽ എന്ന സിനിമയുടെ ട്രൈലറിലും അത്തരം ഒരു രംഗമുണ്ടായിരുന്നു.

- Advertisement -

ഒരു ത്രില്ലർ ചിത്രമായിരിക്കുമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ഇതുവരെ മലയാളത്തിൽ മാത്രം അഭിനയിച്ചിട്ടുള്ള ഒരാളാണ് ദുർഗ. അതുകൊണ്ട് തന്നെ താരത്തിന്റെ ആദ്യ അന്യഭാഷ സിനിമയ്ക്ക് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മെയ് ഇരുപത്തിനാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നത്. കിംഗ് ഫിഷ്, കുടുക്ക് 2025 എന്നീ സിനിമകളും താരത്തിന്റെ ഇറങ്ങാനുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -