spot_img
- Advertisement -spot_imgspot_img
Friday, June 24, 2022
ADVERT
HomeCRIMEസ്ത്രീധനം ചോദിച്ച്‌ മകന്‍റെ ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി: ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു.

സ്ത്രീധനം ചോദിച്ച്‌ മകന്‍റെ ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി: ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു.

- Advertisement -

കുമളി: സ്ത്രീധനം ചോദിച്ച്‌ മകന്‍റെ ഭാര്യയെയും കുഞ്ഞിനെയും തീവെച്ച്‌ കൊല്ലാന്‍ ശ്രമം. പൊള്ളലേറ്റ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു.

- Advertisement -

ഗുരുതര പൊള്ളലേറ്റ അമ്മയെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേനി ജില്ലയിലെ കമ്ബത്തിന് സമീപം നാരായണ തേവന്‍പെട്ടിയിലാണ് സംഭവം.

- Advertisement -

കൂലിത്തൊഴിലാളിയായ പെരിയ കറുപ്പനാണ് (53) മദ്യലഹരിയില്‍ മകന്‍ അരുണ്‍ പാണ്ട്യന്‍റെ ഭാര്യ സുഖപ്രിയ (21), മകന്‍ ഒരു വയസ്സുള്ള യാഗിദ് എന്നിവരെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്. തീ ആളിപ്പടര്‍ന്നതോടെ സമീപവാസികള്‍ ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെരിയ കറുപ്പന്‍, ഭാര്യ ഒച്ചമ്മാള്‍, രണ്ട് മക്കള്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: