spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSമൂന്നാറിൽ മിന്നലേറ്റ് വിനോദ സഞ്ചാരി മരിച്ചു.

മൂന്നാറിൽ മിന്നലേറ്റ് വിനോദ സഞ്ചാരി മരിച്ചു.

- Advertisement -

ഇടുക്കി: മൂന്നാർ വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാനെത്തിയ തൃശൂർ സ്വദേശി മിന്നലേറ്റ് മരിച്ചു. ഒല്ലൂർ ലിജു ജോസഫ് (34) ആണ് മരിച്ചു.മൂന്നാറിലെത്തിയ ഇവർക്ക് പള്ളിവാസൽ പത്താം മൈലിനടുത്ത് വെച്ചാണ് ദുരന്തമുണ്ടായത്. കൂടെയുള്ള രണ്ടു സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

തൃശൂരിൽ മെഡിക്കൽ റെപ്രസെൻ്റേറ്റിവായി ജോലി ചെയ്തു വരികയായിരുന്ന ലിജു അവിവാഹിതന്നാണ്. മൃതദേഹം അടിമാലി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. അമ്മ ലൈല, സഹോദരൻ ജിതിൻ. സംസ്കാരം പിന്നീട്. കഴിഞ്ഞ വർഷവും മൂന്നാർ വിനോദ സഞ്ചാര കേന്ദ്രത്തിൽ മിന്നലേറ്റ് മരണങ്ങൾ സംഭവിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -