spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeNEWSദേവസ്വം ക്ഷേത്രങ്ങളിൽ ആർ എസ് എസ് ശാഖാ പ്രവർത്തനം നിരോധിക്കും: കെ രാധാകൃഷ്ണൻ

ദേവസ്വം ക്ഷേത്രങ്ങളിൽ ആർ എസ് എസ് ശാഖാ പ്രവർത്തനം നിരോധിക്കും: കെ രാധാകൃഷ്ണൻ

- Advertisement -

തിരുവനന്തപുരം: ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർ എസ് എസ് ശാഖാ പ്രവർത്തനം നിരോധിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. തിരുവതാംകൂർ, കൊച്ചി, ഗുരുവായൂർ ദേവസ്വത്തിനു കീഴിലെ ക്ഷേത്രങ്ങളിൽ ആർ എസ് എസ് ശാഖാ പ്രവർത്തനവും, മാസ്ഡ്രില്ലും നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.2021 മാർച്ച് 31ന് തന്നെ ഇതു സംബന്ധിച്ച സർക്കുലർ പുറപെടുവിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് കമ്മീഷണറുടെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.ദേവസ്വം കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ എന്നിവരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

- Advertisement -

ദേവസ്വം ഭൂമി കൈയേറ്റം വ്യാപകമായിട്ടുണ്ട്.തിരുവതാംകൂർ ദേവസ്വത്തിൽ 496 ഹെക്ടറും, മലബാർ, കൂടൽമാണിക്യം, ഗുരുവായൂർ അടക്കം ഇരുപത്തയ്യാരിരം ഹെക്ടർ സ്ഥലം കൈയേറിയിട്ടുണ്ട്.ഇത് തിരിച്ച് പിടിക്കാൻ നടപടി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. വിശ്വാസികളുടെ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -