spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeNATIONAL DESKഎംപിമാരുടെ ആരോപണം തള്ളി ദില്ലി പോലീസ് ; ആരേയും മര്‍ദ്ദിച്ചിട്ടില്ല

എംപിമാരുടെ ആരോപണം തള്ളി ദില്ലി പോലീസ് ; ആരേയും മര്‍ദ്ദിച്ചിട്ടില്ല

- Advertisement -

ദില്ലി : നാഷണല്‍ ഹെരാള്‍ഡ് കേസില്‍ ഇ.ഡി.ക്കു മുന്നില്‍ ഹാജരാകാനെത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പം കാല്‍നട ജാഥയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചുവെന്ന ആരോപണം തള്ളി ദില്ലി പോലീസ്. കെ.സി വേണുഗോപാൽ അടക്കം ഒരു എംപിയെയും കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന് സ്പെഷ്യൽ കമ്മിഷ്ണർ ലോ ആൻഡ് ഓർഡർ സാഗർ പ്രീത് ഹൂഡ വ്യക്തമാക്കി. നിയമലംഘനമുണ്ടായപ്പോൾ സംഭവിച്ച സ്വാഭാവിക നടപടിമാത്രമാണ്.ആരെയും കാരണമില്ലാതെ കസ്റ്റഡിയിലെടുത്തിട്ടില്ല. വൈദ്യസഹായം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

രാഹുല്‍ഗാന്ധി ഇന്നും ഇ.ഡി. ക്കു മുന്നില്‍ ഹാജരാകുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ദില്ലി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇഡി ഓഫീസിന് ചുറ്റും സുരക്ഷ ശക്തമാക്കി. രാവിലെ വാഹനങ്ങൾ കടത്തിവിട്ട റോഡുകൾ അടച്ചു. എഐസിസി ഓഫീസിന് മുന്നിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 446 പേരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. അനുമതിയുള്ള പ്രദേശങ്ങളിൽ മാത്രം പ്രതിഷേധ പ്രകടനങ്ങൾ നടത്തണമെന്ന് ദില്ലി പോലീസ് അറിയിച്ചു

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -