spot_img
- Advertisement -spot_imgspot_img
Saturday, September 23, 2023
ADVERT
HomeNEWSകായംകുളം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

- Advertisement -

ആലപ്പുഴ: കായകുളം കരിയിലംകുളങ്ങര സ്വദേശി അജീഷിനെ (37) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനീയറായിരുന്നു. കഴിഞ്ഞ നാല് വർഷമായി സലാല സനായിയ്യയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളായി ദുകത്താണുണ്ടായിരുന്നത്. ഡിപ്രഷൻ രോഗിയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

- Advertisement -

ഭാര്യ : യോഗിത. മകൻ അഭിനേവ് (ആറ്). പിതാവ് : വിജയൻ, മാതാവ് : മോളമ്മ. സഹോദരി : ദീപ. ജേഷ്ഠൻ നേരത്തെ മരണപ്പെട്ടിരുന്നു. കുടുബം കുറച്ച് നാൾ സലാലയിൽ ഉണ്ടായിരുന്നു. നഴ്സായ ഭാര്യ സലാലയിലെ ഒരു സ്വകാര്യ ഐ ക്ലിനിക്കിൽ ജോലി ചെയ്തിരുന്നു. മുന്ന് ദിവസം മുമ്പാണ് ഇവർ ജോലിക്കായി സൗദിയിലേക്ക് പോയത്. മൃതദേഹം സലാല വഴി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -