spot_img
- Advertisement -spot_imgspot_img
Saturday, June 25, 2022
ADVERT
HomeNEWSഇടുക്കിയിൽ അമ്മയുടെ ഉറുമ്പരിച്ച മൃതദേഹത്തിനൊപ്പം മകൾ കിടന്നത് 2 ദിവസം

ഇടുക്കിയിൽ അമ്മയുടെ ഉറുമ്പരിച്ച മൃതദേഹത്തിനൊപ്പം മകൾ കിടന്നത് 2 ദിവസം

- Advertisement -

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മ മരിച്ചതറിയാതെ, മാനസികാസ്വാസ്ഥ്യമുള്ള മകൾ മൃതദേഹത്തിന് ഒപ്പം കഴിഞ്ഞത് 3 രാത്രിയും 2 പകലും. പച്ചടി കലാസദനം അമ്മിണി കലാസദനം (70) ഞായർ രാത്രിയാണു മരിച്ചത്. ഇവരുടെ ഭർത്താവ് ഒന്നര മാസം മുൻപു മരിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള മകൾ ശശികല (40) മാത്രമാണു കൂടെയുണ്ടായിരുന്നത്.

- Advertisement -

രണ്ടുദിവസമായി വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് ആരെയും കാണാതായതോടെ ചൊവ്വാഴ്ച വൈകിട്ട് അയൽവാസി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയിൽ കണ്ടത്. കട്ടിലിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതേ കട്ടിലിൽ മകളും കിടക്കുകയായിരുന്നു. ഉറുമ്പരിച്ച നിലയിലായിരുന്ന മൃതദേഹം.

- Advertisement -

അമ്മിണി പലതരം രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. പ്രമേഹം കടുത്തതോടെ വലതു കാൽ മുറിച്ചുമാറ്റിയിരുന്നു. പാലിയേറ്റീവ് നഴ്സുമാർ വീട്ടിലെത്തി ചികിത്സ നൽകിയിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെ സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്. നെടുങ്കണ്ടം പൊലീസെത്തി പരിശോധന നടത്തി. മൃതദേഹം സംസ്കരിച്ചു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: