കൊച്ചി: ഉപതിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന തൃക്കാക്കരയില്‍ സിപിഎം അംഗത്തിന്റെ വീടിന് തീയിട്ടു. അത്താണി സ്വദേശിനി മഞ്ജുവിന്റെ വീടിനാണ് തീയിട്ടത്. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. അയല്‍വാസിയുമായുണ്ടായ തര്‍ക്കമാണ് വീടിന് തീയിടാന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മദ്യ ലഹരിയിലായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. വീട് പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍, സിപിഐ ജില്ല സെക്രട്ടറി പി. രാജു എന്നിവര്‍ സ്ഥലത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.