spot_img
- Advertisement -spot_imgspot_img
Wednesday, October 5, 2022
ADVERT
HomeBREAKING NEWS‘മറ്റൊരു മുറിയിൽ കൊണ്ടുപോയി വനിത നേതാവിനോട് അപമര്യാദയായി പെരുമാറി’; ലോക്കൽ സെക്രട്ടറിയെ നീക്കി സിപിഎം

‘മറ്റൊരു മുറിയിൽ കൊണ്ടുപോയി വനിത നേതാവിനോട് അപമര്യാദയായി പെരുമാറി’; ലോക്കൽ സെക്രട്ടറിയെ നീക്കി സിപിഎം

- Advertisement -

കണ്ണൂർ: സിപിഎം പേരാവൂർ ഏരിയ കമ്മിറ്റി അംഗവും കണിച്ചാർ ലോക്കൽ സെക്രട്ടറിയുമായ കെ.കെ. ശ്രീജിത്തിനെ വഹിക്കുന്ന സ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്തതായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു. അപമര്യാദയായി പെരുമാറിയെന്ന ഡിവൈഎഫ്ഐ വനിതാ പ്രവർത്തകയുടെ പരാതിയിലാണു നടപടി.

- Advertisement -

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ പ്രതിനിധിയായിരുന്ന വനിതാ പ്രവർത്തകയാണ് പരാതിക്കാരി. സമ്മേളനത്തിന് കണ്ണൂരിലേക്ക് ഒരുമിച്ചു പോകാമെന്ന് അറിയിക്കുകയും പാർട്ടി ഓഫിസിലെത്തിയപ്പോൾ സെൽഫിയെടുക്കാനെന്ന പേരിൽ മറ്റൊരു മുറിയിൽ കൊണ്ടുപോയി അപമര്യാദയായി പെരുമാറിയെന്നുമാണു പരാതി.

- Advertisement -

ശ്രീജിത്തിനെ വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്നു നീക്കം ചെയ്തുവെന്ന ഒറ്റ വാചകത്തിലുള്ള പത്രക്കുറിപ്പാണ് ജില്ലാ സെക്രട്ടറി പുറത്തിറക്കിയത്. പ്രശ്നം പൊലീസിൽ എത്തിയിട്ടില്ല.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: