spot_img
- Advertisement -spot_imgspot_img
Tuesday, September 26, 2023
ADVERT
HomeNEWSസുധീഷ് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നിൽ ഫോൺവിളിയുടെ പേരിലുള്ള തർക്കം; വിശ്വസിക്കാനാവാതെ നാട്ടുകാർ

സുധീഷ് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നിൽ ഫോൺവിളിയുടെ പേരിലുള്ള തർക്കം; വിശ്വസിക്കാനാവാതെ നാട്ടുകാർ

- Advertisement -

കോട്ടയം : സന്തോഷത്തോടെ കഴിഞ്ഞുവന്ന കുടുംബത്തിൽ ദുരന്തം വിതച്ചത് ടിന്റുവിന്റെ ഫോണിലേക്ക് വന്നതും പോയതുമായ കോളുകൾ. ഭാര്യയെ കൊലപ്പെടുത്തിയതിന്റെ കാരണങ്ങളും സാഹചര്യങ്ങളും വിവരിച്ചാണ് സുധീഷ് ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയത്. ഇത് പോലീസ് പരിശോധിച്ചുവരുകയാണ്.

- Advertisement -

അടുത്ത ദിവസംതന്നെ ഫോൺ നമ്പരിന്റെ ഉടമയെ കണ്ടെത്തി പോലീസ് വിവരങ്ങൾ ശേഖരിക്കും. ആത്മഹത്യാക്കുറിപ്പിനൊപ്പം ഫോൺ ബില്ലുകളും പെൻഡ്രൈവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോൺ ബില്ലിൽ ടിന്റു വിളിച്ചിരുന്നയാളുടെ നമ്പർ അടിവരയിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.

- Advertisement -

ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾക്കോ നാട്ടുകാർക്കോ അറിയില്ല. മരിച്ച സുധീഷിനെക്കുറിച്ച് സമീപവാസികൾക്കും നല്ല അഭിപ്രായമായിരുന്നു. ദുരന്തവാർത്ത പരന്നതോടെ ബന്ധുക്കളും നാട്ടുകാരും വീടിനുമുന്നിൽ തടിച്ചുകൂടി. കേട്ടവർക്കൊന്നും ഈ വാർത്ത ആദ്യം വിശ്വസിക്കാനുമായില്ല. അടുത്തയാഴ്ച സൗദിയിലേക്ക് മകനെയുംകൂട്ടി ഇരുവരുമൊന്നിച്ച് മടങ്ങാനിരിക്കെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം.

- Advertisement -

കഴിഞ്ഞ ദിവസം വിളിക്കരുതെന്ന് താക്കീത് നൽകിയ നമ്പരിലേക്ക് വീണ്ടും വിളിയും സംസാരവും തുടർന്നതാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിൽനിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയശേഷം ചരിച്ചുവച്ച കട്ടിലിനും ഭിത്തിക്കുമിടയിൽ മൃതദേഹം കിടത്തി തുണികളും തലയിണയും മെത്തയുമിട്ട് മൂടി. തുടർന്ന് ആത്മഹത്യാക്കുറിപ്പിൽ ഇത് എഴുതിവച്ചു. തുടർന്ന് സുധീഷ് ഇരുകൈകളിലെയും ഞരമ്പുകൾ മുറിച്ച് മുറിയിലെ തട്ടിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -