spot_img
- Advertisement -spot_imgspot_img
Thursday, February 29, 2024
ADVERT
HomeBREAKING NEWSഗുജറാത്ത് സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയെ രാത്രിയിൽ അറസ്റ്റ് ചെയ്ത് അസം പൊലീസ്

ഗുജറാത്ത് സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയെ രാത്രിയിൽ അറസ്റ്റ് ചെയ്ത് അസം പൊലീസ്

- Advertisement -

അഹമ്മദാബാദ് : ഗുജറാത്തിലെ എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. ബുധനാഴ്ച രാത്രി 11.30ഓടെ പാലൻപുർ സർക്യൂട്ട് ഹൗസിൽ നിന്നാണ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ട്രെയിനിൽ ഇന്നു ഗുവാഹത്തിയിലേക്കു കൊണ്ടുപോകും. സ്വതന്ത്ര എംഎൽഎ ആയ ജിഗ്നേഷ് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസമിൽ ലഭിച്ച പരാതിയെത്തുടർന്നാണ് അറസ്റ്റെന്നാണു വിവരം. വ്യക്തമായ വിവരങ്ങൾ ബോധിപ്പിക്കാതെയാണ് അസം പൊലീസ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. ജിഗ്നേഷിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ ഇന്നു ന്യൂഡൽഹിയിൽ പ്രതിഷേധിക്കും. ‘ഭരണഘടനയെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയാകും പ്രതിഷേധം.

- Advertisement -

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -