spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSആദിവാസികളുടെ പട്ടയഭൂമി കൈയേറി കുടിലുകള്‍ തീവച്ചെന്ന പരാതി ; എച്ച്ആര്‍ഡിഎസിനെതിരെ അന്വേഷണം

ആദിവാസികളുടെ പട്ടയഭൂമി കൈയേറി കുടിലുകള്‍ തീവച്ചെന്ന പരാതി ; എച്ച്ആര്‍ഡിഎസിനെതിരെ അന്വേഷണം

- Advertisement -

പാലക്കാട് : പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ എച്ച്ആര്‍ഡിഎസിനെതിരായ പരാതിയില്‍ അന്വേഷണം. ആദിവാസികളുടെ പട്ടയഭൂമി കൈയേറി കുടിലുകള്‍ തീവെച്ചെന്ന പരാതിയില്‍ എച്ച്ആര്‍ഡിഎസിനെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. അന്വേഷണം നടത്താന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ക്ക് സംസ്ഥാന എസ് സി- എസ് ടി കമ്മിഷന്‍ നിര്‍ദേശം നല്‍കി. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

- Advertisement -

എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയില്‍ നിര്‍മിക്കുന്നത് വാസയോഗ്യമല്ലാത്ത വീടുകളാണെന്നും പരാതിയുണ്ട്. ഇനി വീടുകള്‍ നിര്‍മിക്കാന്‍ എച്ച്ആര്‍ഡിഎസിന് അനുവാദം നല്‍കരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ പരാതിയിലാണ് നടപടി. എച്ച്ആര്‍ഡിഎസിലെ സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി ഡയറക്ടറാണ് സ്വപ്‌ന സുരേഷ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -