spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeBREAKING NEWSCloud Burst/ മേഘവിസ്ഫോടനം; സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയം - റിപ്പോർട്ട്

Cloud Burst/ മേഘവിസ്ഫോടനം; സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയം – റിപ്പോർട്ട്

- Advertisement -

Representative Image

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥ പഠന റിപ്പോർട്ട്. മിന്നൽ പ്രളയത്തിന് കാരണമാകുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തൽ നേച്ചർ മാഗസിനാണ് പ്രസിദ്ധീകരിച്ചത്.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരമേഖലയിൽ മൺസൂൺ കാലയളവിൽ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതായി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. രണ്ട് മണിക്കൂറിനുള്ളിൽ 20 സെന്റി മീറ്റർ വരെ മഴ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്ഫോടനം മിന്നൽ പ്രളയം സൃഷ്ടിക്കാം. ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങളാണ്.

- Advertisement -

1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടർ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.അറബിക്കടലിന്റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -