കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ-റെയില്‍ കല്ലിടലിനെതിരെ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ 150 പേര്‍ക്കെതിരെ കേസ്. സംഭവത്തിനിടെ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യാമോളുടെ കണ്ണില്‍ മണ്ണെണ്ണ വീണെന്നും കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചുവെന്നും അധികൃതര്‍ പറയുന്നു.
ശക്തമായ പ്രതിക്ഷേധമാണ് മടപ്പള്ളിയിൽ അരങ്ങേറിയത്. സത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പ്രതിക്ഷേധത്തിൽ പങ്കെടുത്തിരുന്നു. അതേസമയം, ഇന്ന് മുതല്‍ കോട്ടയം ജില്ലയില്‍ കല്ലിടലും സര്‍വേയും പുനരാരംഭിക്കുമെന്നാണ് വിവരം.