spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSകൊച്ചി മെട്രോ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി; അന്വേഷണം

കൊച്ചി മെട്രോ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി; അന്വേഷണം

- Advertisement -

കൊച്ചി: മെട്രോ പില്ലറുകൾക്കിടയിൽ മറ്റു ചെടികൾക്കൊപ്പം വളർത്തിയ കഞ്ചാവു ചെടി കണ്ടെത്തി. പാലാരിവട്ടം ട്രാഫിക് സിഗ്നലിന് സമീപത്ത് 516-517 പില്ലറുകൾക്കിടയിൽ ചെടികൾ നട്ട് പരിപാലിക്കാൻ കൊച്ചി മെട്രോ റെയിൽ അനുവദിച്ചിട്ടുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

- Advertisement -

എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഏകദേശം നാലുമാസം പ്രായം വരുന്ന ചെടിയാണ് കണ്ടെത്തിയത്. 130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ടായിരുന്നു.

- Advertisement -

രാജമല്ലി ചെടികൾക്കൊപ്പമാണ് കഞ്ചാവ് ചെടിയും നിന്നിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചിരുന്നില്ല. ആരെങ്കിലും മനഃപൂർവം ചെടി നട്ടുവളർത്തിയതാകാനാണ് സാധ്യതയെന്നാണ് എക്സൈസ് സംഘത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -