കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. പ്രതി നിജിൽ ദാസിനെ പിടികൂടിയ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനൽ ചില്ലുകളും അടിച്ച് തകർത്തു.

വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ ഇവിടെ നിന്നാണ് നിജിൽ ദാസിനെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസും ബോംബ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തുന്നു. മുഖ്യമന്ത്രിയുടെ വീടിന്റെ 200 മീറ്റർ അകലെയാണ് ബോംബേറ്.