പാലക്കാട് /ജോര്‍ജിയ: പാലക്കാട് കപ്പൂര്‍ സ്വദേശിനി ജോര്‍ജ്ജിയയില്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടു. കപ്പൂര്‍ പൂപ്പപറമ്പില്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ ഷാനിഫിന്റെ പത്നി മുഫീദ (23) ആണ് മരിച്ചത്. ബോട്ടുകള്‍ കൂട്ടിമുട്ടി തലക്കു പരിക്കു പറ്റിയണ് മുഫീദ മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം വിനോദസഞ്ചാരത്തിന് പോയപ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്നവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വട്ടംകുളം മുണ്ടെകാട്ടില്‍ മുസ്തഫയുടെ മകളാണ് മുഫീദ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്.