spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeBREAKING NEWSഉത്ഘാടനത്തിന് മണിക്കൂറുകൾ മാത്രം:തിരുവനന്തപുരത്ത് വാഹനക്കടയിൽ തീപിടിത്തം; പുലർച്ചെ ചാരമായത് 32 ബൈക്ക്

ഉത്ഘാടനത്തിന് മണിക്കൂറുകൾ മാത്രം:തിരുവനന്തപുരത്ത് വാഹനക്കടയിൽ തീപിടിത്തം; പുലർച്ചെ ചാരമായത് 32 ബൈക്ക്

- Advertisement -

തിരുവനന്തപുരം: ഉദ്ഘാടനം ചെയ്യാനിരുന്ന ബൈക്ക് ഷോറൂമിൽ തീപിടുത്തം. മുട്ടത്തറയിലെ ബൈക്ക് ഷോറൂമിന് തീപിടിച്ചാണ് 32 ബൈക്കുകള്‍ കത്തി നശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. 

- Advertisement -

ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനമായ റോയല്‍ ബൈക്ക് റെന്‍റൽ എന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന് കാരണമായത് ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ്  വിവരം പൊലീസിനെ അറിയിച്ചത്. 

- Advertisement -

കത്തിനശിച്ച കടയുടെ സമീപത്ത് മറ്റ് കെട്ടിടങ്ങൾ ഇല്ല. ജനാലകൾ തകർത്താണ് അ​ഗ്നിശമന സേന തീയണച്ചത്. കത്തിനശിച്ചതിൽ ഏറെയും പുതുതലമുറ ബൈക്കുകളാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -