spot_img
- Advertisement -spot_imgspot_img
Monday, September 25, 2023
ADVERT
HomeNEWSതാൻ സ്വവർഗ്ഗനുരാഗിയാണ്; സ്വത്വം വെളിപ്പെടുത്തി ബിഗ് ബോസ് താരം അശ്വിൻ വിജയ്

താൻ സ്വവർഗ്ഗനുരാഗിയാണ്; സ്വത്വം വെളിപ്പെടുത്തി ബിഗ് ബോസ് താരം അശ്വിൻ വിജയ്

- Advertisement -

മുംബൈ : തന്റെ ലൈംഗിക സ്വത്വം വെളിപ്പെടുത്തി ബിഗ് ബോസ് മലയാളം സീസൺ 4 താരം അശ്വിൻ വിജയ്. ബിഗ് ബോസ് ഷോയ്ക്കിടെയിൽ സഹമത്സരാർഥികളോടായിട്ടാണ് മജീഷ്യനായ അശ്വിൻ തന്റെ സ്വത്വം വെളിപ്പെടുത്തിയിരിക്കുന്നത്

- Advertisement -

ഷോയിലെ മറ്റ് മത്സരാർഥികളായ അപർണ്ണ മൽബറി, ജാസ്മിൻ മൂസ എന്നിവരോട് മാത്രമായിട്ടാണ് അശ്വിൻ തന്റെ സ്വത്വം വെളിപ്പെടുത്തിയത്. അപർണ അശ്വിന്റെ ലൈംഗിക സ്വത്വം ജാസ്മിനോടായി അറിയിക്കുകയായിരുന്നു. ഇത് അശ്വിൻ സമ്മതിക്കുകയും ചെയ്തു.

- Advertisement -

“ഇവനൊരു കാര്യം പറയാനുണ്ട്, ഇവൻ ഗേ ആണ്” അപർണ ജാസ്മിനോട് പറയുകയും അപ്പോൾ അശ്വിൻ അതെ എന്ന് പറഞ്ഞ് മൽബറിയുടെ വാക്കുകൾക്ക് ശരിവെക്കുകയായിരുന്നു. ഇത് കേട്ട് ജാസ്മിൻ അശ്വിൻ കൈകൊടുക്കുകയും ചെയ്തു. ബൈസെക്ഷ്വൽ അണോ എന്ന് ജാസ്മിൻ സംശയം ചോദിക്കുമ്പോൾ അല്ലയെന്ന് താൻ ഗേ മാത്രമാണെന്നും അശ്വിൻ വ്യക്തമാക്കി.

- Advertisement -

തങ്ങളുടെ ലൈംഗിക സ്വത്വം നേരത്തെ തന്നെ വെളിപ്പെടുത്തിയാണ് അപർണയും ജാസ്മിനും ബിഗ് ബോസിലേക്കെത്തുന്നത്. ഈ വിഭാഗത്തിൽ പെടുന്നവർക്കും ബിഗ് ബോസ് പ്രാതിനിധ്യം കൊടുക്കുന്നു എന്നത് ഈ സീസണിനെ വ്യത്യസ്തമാക്കുന്നുണ്ട്.

അതേസമയം മാർച്ച് 27ന് ആരംഭിച്ച സീസൺ നാലിന്റെ ആദ്യ എലിമിനേഷൻ ഒന്നാമത്തെ ആഴ്ചയിൽ തന്നെ നടന്നു. സാധാരണയായി എല്ലാ മത്സാരാർഥികൾക്കും ചുരുങ്ങിയത് രണ്ടാഴ്ച ബിഗ് ബോസിൽ ചിലവഴിക്കാൻ അവസരം നൽകുമായിരുന്നു. നടിയും മോഡലുമായി ജാനകിയാണ് സീസൺ 4ന്റെ ആദ്യ എലമിനേഷനിൽ പുറത്തായ മത്സരാർഥി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -