spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSഐടി പാർക്കുകളിലെ ബാർ : നടത്തിപ്പ് ചുമതല ബാറുടമകള്‍ക്ക് നൽകാൻ എക്സൈസ് ശുപാർശ

ഐടി പാർക്കുകളിലെ ബാർ : നടത്തിപ്പ് ചുമതല ബാറുടമകള്‍ക്ക് നൽകാൻ എക്സൈസ് ശുപാർശ

- Advertisement -

തിരുവനന്തപുരം : ഐടി പാർക്കുകളില്‍ പുതുതായി തുടങ്ങുന്ന ബാറുകളുടെ നടത്തിപ്പ് ചുമതല ബാറുടമകള്‍ക്ക് നൽകാൻ എക്സൈസ് വകുപ്പിന്റെ കരട് വിജ്ഞാപനത്തില്‍ ശുപാർശ. ലൈസൻസ് അനുവദിക്കുക ഐടി കമ്പനികൾക്കായിരിക്കും. ഏതു സ്റ്റാർ പദവിയിലുള്ള ബാർ ഹോട്ടലുകാർക്കാണ് നടത്തിപ്പ് ചുമതല നൽകുന്നതെന്ന കാര്യം സർക്കാർ തീരുമാനിക്കും.

- Advertisement -

ഐടി പാർക്കുകളിലും ബാർ ലൈസൻസ് അനുവദിക്കാൻ പുതിയ മദ്യനയത്തിലാണ് തീരുമാനമുണ്ടായത്. ബാറുകള്‍ക്കും, ബെവ്ക്കോക്കും, ക്ലബുകള്‍ക്കും ലൈസൻസ് നൽകുന്നതുപോലെ ഐടി പാർക്കുകള്‍ക്കുള്ള പ്രത്യേക ലൈസൻസ് നിയമത്തിൽ ഉൾപ്പെടുത്തും. ക്ലബ് ലൈസൻസ് ഫീസ് 20 ലക്ഷമാണ്. ഇതേ ഫീസ് പാർക്കിലെ ബാറുകള്‍ക്കും വാങ്ങാമെന്നാണ് എക്സൈസ് കമ്മീഷണറുടെ ശുപാർശ. പക്ഷെ ഐടി മേഖലയും ടൂറിസവുമെല്ലാം പരിഗണിച്ച് ഫീസ് സർക്കാർ കുറച്ചേക്കും. ഒരു ഐടി പാർക്കിനോ, അല്ലെങ്കിൽ പാർക്കിന് അകത്തുള്ള കമ്പനികള്‍ക്കോ ബാർ ലൈസൻസിന് അപേക്ഷിക്കാം. പ്രത്യേകിച്ചൊരു ക്ലബ് രൂപീകരിച്ച് അപേക്ഷിക്കേണ്ടതില്ല.

- Advertisement -

ക്ലബുകള്‍ക്ക് നൽകാനായിരുന്നു എക്സൈസ് തയ്യാറാക്കിയ ആദ്യ റിപ്പോർട്ടിലെ ശുപാർശ. ഇതിൽ മാറ്റം വരുത്തി. ഒരു കമ്പനിയുടെ ഉത്തരവാദിത്വപ്പെട്ട വ്യക്തിയുടെ പേരിൽ ബാർ ലൈസൻസെടുക്കാം. പക്ഷെ ബാർ ഹോട്ടൽ നടത്തി പരിയമില്ലാത്തിനാൽ നടത്തിപ്പിനുള്ള ചുമതലയുള്ള ഈ രംഗത്ത് പ്രാവീണ്യമുള്ള വ്യക്തിക്കോ, സ്ഥാപനത്തിനോ നൽകാം. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്കാണ് ബാർ അനുവദിക്കുന്നത്.

- Advertisement -

ഏതു സ്റ്റാർ പദവി ഉള്ള ഹോട്ടലുകാർക്കാണ് നടത്തിപ്പ് ചുമതല നൽകേണ്ടതെന്ന് കരട് വിജ്ഞാപനത്തിൽ പറയുന്നില്ല. ഐടി പാർക്കുകളിലെ ബാറിൽ മദ്യപിക്കാൻ അനുവാദം ടെക്കികള്‍ക്കും അവരുടെ അതിഥികള്‍ക്കുമാത്രമാകും. ബാറിനായി സൗകര്യ പ്രദമായ സ്ഥലം കണ്ടെത്തുകയും വേണം. ഒരു പാ‍ർക്കിനുള്ളിൽ ഒന്നിലധികം ബാർ ലൈസൻസ് അനുവദിക്കുന്നതിൽ ദൂരപരിധിയും ബാധമാകില്ല. എക്സൈസ് കമ്മീഷണറുടെ കരട് വിജ്ഞാപനം നിയമവകുപ്പിന്റെ പരിശോധിക്കു ശേഷം സബ്ജജറ്റ് കമ്മിറ്റിക്ക് അയക്കും. സബ്ജറ്റ് കമ്മിറ്റിയിലാകും നടത്തിപ്പ് ചുമതലയുള്ളപ്പെടുള്ള കാര്യത്തിൽ തീരുമാനമുണ്ടാകും. ഐടി വകുപ്പ് തയ്യാറാക്കിയ ശുപാർശും എക്സൈസ് കമ്മീറുടെ ശുപാർശകളും ചേർത്താണ് കരട് വിജ്‍ഞാപനം തയ്യാറാക്കിയിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -