spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomeNEWSകോതമംഗലത്ത് പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച കേസ്: പ്രതികളായ സിപിഐഎം നേതാക്കൾക്ക് ജാമ്യം

കോതമംഗലത്ത് പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച കേസ്: പ്രതികളായ സിപിഐഎം നേതാക്കൾക്ക് ജാമ്യം

- Advertisement -

കോതമംഗലം : പിണ്ടിമനയിൽ പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ച് കയറി സെക്രട്ടറിയെയും, കോതമംഗലം എസ് ഐയെയും  സംഘം ചേർന്ന് ആക്രമിച്ച കേസിൽ അറസ്റ്റിലായ സിപിഐഎം നേതാക്കളായ ബിജു പി നായർക്കും ജെയ്സൺ ബേബിക്കും ജില്ല സെഷൻസ് കോടതി ജാമ്യമനുവദിച്ചു.

- Advertisement -

പണിമുടക്ക് ദിവസം ജോലിക്കെത്തിയെന്ന കാരണത്താലാണ് സി പി എം നേതാക്കളുടെ നേതൃത്വത്തിൽ സംഘം ചേർന്ന് പ്രകടനമായെത്തി പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച കോതമംഗലം എസ് ഐയെയും ഇവർ ആക്രമിച്ചു പരിക്കേൽപിച്ചിരുന്നു. ഇവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കോതമംഗലം പോലീസ് സി പി എം ലോക്കൽ സെക്രട്ടറി ബിജു പി നായർ, ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ബേബി എന്നിവർക്കെതിരെ കേസെടുത്തത്. ആക്രമണത്തിൻ്റെ ദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടന്നിരുന്നു.

- Advertisement -

- Advertisement -

സി പി എം നേതാക്കൾക്കെതിരെ നടപടിയെടുത്തതിൻ്റെ പേരിൽ കോതമംഗലം സർക്കിൾ ഇൻസ്പെക്ടറെ സ്ഥലം മാറ്റിയത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
ബിജു പി നായർക്കും ജെയ്സൺ ബേബിക്കും വേണ്ടി പ്രമുഖ അഭിഭാഷകനായ സി പി ഉദയഭാനുവാണ് ഹാജരായത്

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -