കോതമംഗലം : സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കോട്ടപ്പടിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെ ബോധവത്ക്കാരണ ക്ലാസ് നടത്തി. .ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ഹൃദ്രോഗവിഭാഗം തലവൻ ഡോ:സ്റ്റിജി ജോസഫ് ക്ലാസ്സ് എടുക്കുകയും സിപി ആർ ട്രെയിനിങ് നടത്തുകയും ചെയ്തു.
ബോധവത്ക്കാരണ ക്ലാസിനു ശേഷം രണ്ടു കിലോമീറ്റർ ദൂരം വാക്കത്തോണും നടത്തി. ബോധവത്ക്കരണ ക്ലാസിൽ പങ്കെടുത്ത എല്ലാവർക്കും ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ പ്രിവില്ലേജ് കാർഡ് ലഭ്യമാക്കുമെന്ന് കോട്ടപ്പടി പള്ളി വികാരി ഫാ:റോബിൻ പടിഞ്ഞാറെകുറ്റ് പറഞ്ഞു. ട്രസ്റ്റിമാരായ ബിജു തെക്കേടം, ജെറിൽ ജോസ് ജുബിലി കൺവീനവർ അനീഷ് പാറക്കൽ, സി:മരിയാൻസ്, നീതു സാന്റി എന്നിവർ പങ്കെടുത്തു