spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeCRIMEവിവാഹച്ചടങ്ങിനിടെ പെൺകുട്ടിയെ ദൂരേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; ഫോട്ടോഗ്രാഫർ അറസ്റ്റിൽ

വിവാഹച്ചടങ്ങിനിടെ പെൺകുട്ടിയെ ദൂരേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; ഫോട്ടോഗ്രാഫർ അറസ്റ്റിൽ

- Advertisement -

കണ്ണൂർ: വിവാഹച്ചടങ്ങിന്റെ ഫോട്ടോയെടുക്കാനെത്തിയ ഫോട്ടോഗ്രാഫറെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോക്സോ കേസ് ചുമത്തി പൊലിസ് അറസ്റ്റു ചെയ്തു. കാസർകോട് ജില്ലയിലെ ചീമേനി കൊടക്കാട് സ്വദേശി പുതിയ വീട്ടിൽ ജഗദീഷിനെ (43)യാണ് പെരിങ്ങോം സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ പി.സുഭാഷ് അറസ്റ്റു ചെയ്തത്.

- Advertisement -

പെരിങ്ങാംസ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ചടങ്ങിന്റെ ഫോട്ടോയെടുക്കാനെത്തിയ ഇയാൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പെൺകുട്ടിയെ ദൂരേക്ക് വിളിച്ചു കൊണ്ടു പോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

- Advertisement -

കുട്ടി ബഹളം വെച്ചതോടെ നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി ഇയാളെ കയ്യോടെ പിടികൂടി പെരിങ്ങോം പൊലീസിന് കൈമാറുകയായിരുന്നു. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -