spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeCRIMEപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമം: 3 യുവാക്കൾ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമം: 3 യുവാക്കൾ പിടിയിൽ

- Advertisement -

കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ 3 പേരെ കടുത്തുരുത്തി പൊലീസ് പിടികൂടി. പോക്സോ കേസിൽ അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

- Advertisement -

കണ്ണൂർ തളിപ്പറമ്പ് രാമന്തളി കണ്ടത്തിൽ വീട്ടിൽ മിസ്ഹബ് അബ്ദുൽ റഹ്മാൻ (20), കണ്ണൂർ മാതമംഗലം നെല്ലിയോടൻ വീട്ടിൽ ജിഷ്ണു രാജേഷ് (20), കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടിൽ അഭിനവ് (20) എന്നിവരെയാണു റിമാൻഡ് ചെയ്തത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രതികളെ പിടികൂടിയതെന്നു കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ.തോമസ് പറഞ്ഞു.

- Advertisement -

മൊബൈൽ ഫോൺ‌ വഴിയാണു പ്രതികൾ കല്ലറയിലും കടുത്തുരുത്തിയിലുമുള്ള പെൺകുട്ടികളെ പരിചയപ്പെട്ടത്. ഇവർ കല്ലറയിലും കടുത്തുരുത്തിയിലുമായി ലോഡ്ജിലും വീടുകളിലുമായിരുന്നു താമസം. ആഴ്ചകൾക്കു മുൻപു യുവാക്കളെ പെൺകുട്ടികൾക്കൊപ്പം ഒരു ദേവാലയത്തിന്റെ സമീപം കണ്ടിരുന്നു. തുടർന്ന് അധികൃതർ ഇവരെ താക്കീത് ചെയ്തിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -