spot_img
- Advertisement -spot_imgspot_img
Sunday, May 28, 2023
ADVERT
HomeBREAKING NEWSപൂച്ചയെ ചവിട്ടി കടലിലേക്ക് തള്ളിയിട്ട യുവാവിന് 10 വർഷം തടവും കനത്ത തുക പിഴയും.

പൂച്ചയെ ചവിട്ടി കടലിലേക്ക് തള്ളിയിട്ട യുവാവിന് 10 വർഷം തടവും കനത്ത തുക പിഴയും.

- Advertisement -

പൂച്ചയെ ചവിട്ടി കടലിലേക്ക് തള്ളിയിട്ട യുവാവിന് 10 വർഷം തടവും കനത്ത തുക പിഴയും. ഭക്ഷണം നൽകാനെന്ന വ്യാജേന പൂച്ചയെ അടുത്തേക്ക് വിളിച്ച ശേഷം ഉപദ്രവിക്കുകയായിരുന്നു. ഗ്രീസിലെ എവിയ ദ്വീപിലാണ് സംഭവം.കടലിന് സമീപത്തുണ്ടായിരുന്ന് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് പൂച്ചകളെ ഭക്ഷണം കാട്ടി വിളിക്കുകയായിരുന്നു. 

- Advertisement -

ശേഷം യുവാവിന് അടുത്തെത്തിയ പൂച്ചയെ യുവാവ് ഭക്ഷണം കാണിച്ച ശേഷം കടലിലേക്ക് കാലുകൊണ്ട് തള്ളിയിട്ടു. മറ്റ് പൂച്ചകളെയും യുവാവ് കടലിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൂച്ചയെ തള്ളിയിടുന്നത് കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം.  

- Advertisement -

യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായി ഗ്രീക്ക് റിപ്പോർട്ടർ വ്യക്തമാക്കി. 2020തിലെ പരിഷ്ക്കരിച്ച നിയമപ്രകാരം 10 വർഷം വരെ തടവും കനത്ത തുക പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് പൊലീസ് പറഞ്ഞു. മൃഗങ്ങൾക്കെതിരായ അക്രമം അംഗീകരിക്കാനാവില്ലെന്ന് ഗ്രീക്ക് മന്ത്രി ടാക്കിസ് തിയോഡോർകാകോസ് വ്യക്തമാക്കി.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: