spot_img
- Advertisement -spot_imgspot_img
Wednesday, June 7, 2023
ADVERT
HomeCinema‘ഇന്ന’ ഭാഗം കാണിക്കാമോ എന്ന് കമന്റ് ഇട്ട ആളുടെ നമ്പർ തപ്പിപിടിച്ച് ഭാര്യയെ വിളിച്ചു- അൻസിബ...

‘ഇന്ന’ ഭാഗം കാണിക്കാമോ എന്ന് കമന്റ് ഇട്ട ആളുടെ നമ്പർ തപ്പിപിടിച്ച് ഭാര്യയെ വിളിച്ചു- അൻസിബ ഹസൻ

- Advertisement -

ആദ്യമൊക്കെ ഹോട്ട് ഹീറോയിൻ എന്ന് പറഞ്ഞ് കമന്റുകൾ വരുമ്പോൾ ഒരുപാട് വിഷമം തോന്നുമായിരുന്നെന്ന് തുറന്നു പറഞ്ഞ് അൻസിബ ഹസൻ. സിബിഐ ഫൈവിലാണ് അവസാനമായി അൻസിബ അഭിനയിച്ചത്

- Advertisement -

സോഷ്യൽ മീഡിയ ഒക്കെ ആക്ടീവ് ആയി തുടങ്ങുന്ന സമയമാണ് അത്. ഞാനാണെങ്കിൽ പക്ക ഒരു വില്ലേജിൽ നിന്ന് വരുന്ന പെൺകുട്ടിയും. ഓടുന്നതിന്റെയും ചാടുന്നതിന്റെയും എല്ലാം വീഡിയോയും ഫോട്ടോയും എടുത്ത് സൂം ചെയ്ത് പോസ്റ്റ് ഇടും. ആദ്യമൊക്കെ വല്ലാതെ വിഷമിച്ചു എങ്കിലും പിന്നീട് അത് ഒഴിവാക്കാൻ സാധിച്ചു.

- Advertisement -

മോശം കമന്റുകൾക്ക് എതിരെ പ്രതികരിച്ച സന്ദർഭങ്ങളും ഉണ്ട്. ഞാൻ ഒരു ഷോ ഹോസ്റ്റ് ചെയ്യുന്ന സമയത്തായിരുന്നു അത്. അന്ന് ഗസ്റ്റ് ആയി വന്നത് തമിഴ് നടൻ ആര്യയാണ്. ആര്യയ്‌ക്കൊപ്പം ഒരു ലൈവ് വീഡിയോ ചെയ്യുന്നതിന് ഇടെ ശരീരത്തിന്റെ ‘ഇന്ന’ ഭാഗം കാണിക്കാമോ എന്ന് ചോദിച്ച് കമന്റ് ഇട്ടു. എനിക്കറിയാം ആ കമന്റ് ആര്യയും കാണുന്നുണ്ട്. ഞാൻ വല്ലാതെ ആയിപ്പോയി. എങ്ങിനെയോ ആ ഷോ വൈന്റ് അപ് ചെയ്തു.

- Advertisement -

ഷോ കഴിഞ്ഞ് ഞാൻ മാറി ഇരുന്ന് വിഷമിയ്ക്കുന്നത് കണ്ടപ്പോൾ ക്രൂ മൊത്തം വന്നു. എന്താ പ്രശ്‌നം എന്ന് ചോദിച്ചു. അപ്പോൾ തന്നെ അയാളെ തപ്പി. നോക്കുമ്പോൾ ഒറിജിനൽ ഐഡിയിൽ നിന്ന് തന്നെയാണ് അയാൾ കമന്റ് ഇട്ടിരിയ്ക്കുന്നത്. പെട്ടന്ന് തന്നെ മൊബൈൽ നമ്പറും കിട്ടി. അപ്പോൾ തന്നെ വിളിച്ചു. ഭാര്യയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു. ‘ചേച്ചീ ചേച്ചിയുടെ ഭർത്താവ് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു, എന്താ വേണ്ടത്’ എന്ന് ചോദിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ് ആ വാക്ക് ഞാൻ പരസ്യമായി ഉപയോഗിക്കുന്നത്. കൂടെ ഉണ്ടായിരുന്ന ക്രൂ മുഴുവൻ സപ്പോർട്ട് ചെയ്തു. ഇപ്പോൾ അത്തരം കമന്റുകളോട് പ്രതികരിക്കാനറിയാം.

ആ ഭാര്യയെ വേദനിപ്പിയ്ക്കണം എന്ന് ഞാൻ കരുതിയിരുന്നില്ല. ഞാനത് പറഞ്ഞപ്പോൾ അവർ വല്ലാതെയായി. പക്ഷെ ഭാര്യയും, അവർക്കൊരു മകൾ ഉണ്ടെങ്കിൽ ആ കുട്ടിയും അയാളുടെ അടുത്ത് സേഫ് അല്ല എന്ന് എനിക്ക് അറിയിക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ വിളിച്ച് പറഞ്ഞത്.

റിയാലിറ്റി ഷോയിലൂടെയാണ് അൻസിബ ബിഗ്സ്ക്രീനിലേക്കെത്തുന്നത്. തമിഴ് സിനിമയാണു അഭിനേത്രി എന്ന നിലയിൽ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത “കൊഞ്ചം വെയിൽ കൊഞ്ചം മഴൈ” ആണ് അൻസിബയുടെ ആദ്യസിനിമ. തുടർന്ന്, മണിവണ്ണൻ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ “നാഗരാജ ചോളൻ എം എ,എം എൽ എ” തുടങ്ങി മൂന്നോളം തമിഴ് സിനിമകൾ ചെയ്ത അൻസിബ, ജീത്തുജോസഫ് സംവിധാനം ചെയ്ത “ദൃശ്യം” എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. മോഹൻലാലിന്റെ മകളായി ഗംഭീരപ്രകടനമാണ് താരം കാഴ്ചവെച്ചത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: