കൊച്ചി: കറുപ്പംപടിയിൽ കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ പത്തു വയസുകാരൻ മുങ്ങി മരിച്ചു. വായ്ക്കര മൂരുകാവിലാണ് സംഭവം. ഇന്ന് വൈകിട്ട് ആറ് മണിക്കായിരുന്നു അപകടം.
രായമംഗലം പോണേക്കുടി പി. എസ്. വേണുഗോപാലിന്റെയും (എസ് ഐ, സ്പെഷൽ ബ്രാഞ്ച്, ആലുവ )അജിതയുടെയും (അധ്യാപിക, ചെമ്പുച്ചിറ ജിഎൽപിഎസ്, കൊടകര ) മകൻ അശ്വിൻ (10)ആണ് മരിച്ചത്.
അപകടത്തിൽപെട്ട കുട്ടിയെ നാട്ടുകാർ കരക്കെത്തിച്ച് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരിയാർവാലി ലോ ലെവൽ കനാലിലാണ് അപകടമുണ്ടായത്.

മരിച്ച അശ്വിൻ മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്കൂൾ
അഞ്ചാം ക്ലാസ്സ് വിദ്യാർഥിയാണ്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.