
കൊച്ചി: മലയാറ്റൂരിൽ കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പെരുമ്പാവൂർ ഇളമ്പകപ്പള്ളി കൈയുത്തിയാൽ ചെട്ടിയാക്കുടി ജോമോൻ (26) ആണ് മരിച്ചത്. മലയാറ്റൂരിൽ കൂട്ടുകാരൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
ഞായറാഴ്ച വൈകീട്ട് ഏഴോടെ പെരിയാറിൽ ആറാട്ട് കടവിലായിരുന്നു അപകടം. കൂട്ടുകാരും നാട്ടുകാരും ചേർന്ന് മലയാറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ശക്തിയായി പെയ്ത മഴയിൽ പെരിറിലെ ജലനിരപ്പ് ഉയർന്നിരുന്നു. നിരവധി കയങ്ങളും പാറയിടുക്കുകളുമുള്ള പെരിയാറിൻ്റെ ഈ ഭാഗം വളരെ അപകട സാധ്യതയുള്ളതാണെന്ന് നാട്ടുകാർ പറയുന്നു.