കൊച്ചി: കോതമംഗലത്ത് കോഴിപ്പിള്ളി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പതിമൂന്നാം വിവാഹവാർഷിക ദിനത്തിൽ അബി കെ അലിയാർ മരണപ്പെട്ടത് ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. കോഴിപ്പിള്ളി പുഴയിൽ ഇന്ന് ചൊവ്വാഴ്ച്ച ഉച്ചയോടുകൂടി മക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോളാണ് ദാരുണ അപകടം നടന്നത്. ഇഞ്ചൂർ കുറുമാട്ടുകുടി അബി കെ.അലിയാരാണ് മരിച്ചത്. പുഴയിലെ ചുഴിയിലകപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അബി ചുഴിയിൽപ്പെട്ട് മുങ്ങിതാണത്. കുട്ടിയെ പുഴയിൽകുളിക്കാനെത്തിയ നാട്ടുകാരൻ രക്ഷപ്പെടുത്തി. പതിമൂന്നാം വിവാഹവാർഷീക ദിനത്തിലായിരുന്ന അബിയുടെ ദാരുണാന്ത്യം.
ഫേസ്ബുക്കിൽ വിവാഹ വാർഷിക മംഗളങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആണ് മരണം സംഭവിച്ചത്. വീടിന് അടുത്തുള്ള കോഴിപ്പിള്ളി പുഴയിൽ പതിവായി കുളിച്ചു ശീലം ഉള്ള അബിയുടെ മരണം നാട്ടുകാരെ ദുഃഖത്തിൽ ആഴ്ത്തി. പാലാ ഗവൺമെന്റ് പോളിടെക്നിക് ജീവനക്കാരനായിരുന്നു അബി