spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeBREAKING NEWSഅമൃത്‌സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം

അമൃത്‌സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം

- Advertisement -

അമൃത്‌സർ: രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി മുണ്ട്‌ക  തീപിടിത്ത ത്തിന് പിന്നാലെ പഞ്ചാബിലെ  അമൃത്‌സര്‍ ഗുരുനാനാക് ദേവ് ആശുപത്രിയിൽ (Amritsar Hospital)വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്.  തീ ഇതിനോടകം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.  
അഗ്നിശമനസേന യഥാസമയം സ്ഥലത്തെത്തി 40 മിനിറ്റിനുള്ളിൽ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

- Advertisement -

- Advertisement -

തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.  കെട്ടിടത്തിന്‍റെ വിവിധ വാർഡുകളിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെ ആശുപത്രി ജീവനക്കാരും അറ്റൻഡർമാരും യഥാസമയം പുറത്തെത്തിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിന് പിന്നിലെ പാർക്കിംഗ് ഏരിയയിലെ  ട്രാൻസ്ഫോർമറില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചത് എന്നാണ് റിപ്പോര്‍ട്ട്.  ആശുപത്രിയിലെ എക്‌സ്‌റേ വിഭാഗമാണ് ആദ്യം അഗ്നിക്കിരയായത് എന്ന്  അഗ്നിശമനസേനാ ഓഫീസർ ലവ്പ്രീത് സിംഗ് പറഞ്ഞു. തീപിടിത്തത്തില്‍ മൂന്നിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഉപകരണങ്ങളുടെ നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -