ആലപ്പുഴ: മാന്നാര്‍ പരുമലയില്‍ വസ്ത്രശാലയ്ക്ക് തീപിടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മെട്രോ സില്‍ക്‌സ് എന്ന തുണിക്കടയില്‍ പുലര്‍ച്ചയോടെയാണ് അഗ്നിബാധയുണ്ടായത്. രണ്ടാം നിലയില്‍ നിന്ന് പടര്‍ന്ന തീ സമീപത്തെ ഗോഡൗണിലേക്ക് വ്യാപിക്കുകയായിരുന്നു. തീപടരുന്നത് കണ്ട
നാട്ടുകാര്‍ ഉടമയെ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും ചെയ്തു.
തീ അണയ്ക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നു കരുതപ്പെടുന്നു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍.