spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWS58കാരന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 187 നാണയങ്ങള്‍

58കാരന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 187 നാണയങ്ങള്‍

- Advertisement -

58 കാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 187 നാണയങ്ങൾ. കർണാടകയിലെ ബാഗൽകോട്ടിലെ ഹനഗൽ ശ്രീ കുമാരേശ്വർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡോക്ടർമാരാണ് രോഗിയുടെ ശരീരത്തിൽ നിന്ന് 187 നാണയങ്ങൾ കണ്ടെടുത്തതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

- Advertisement -

ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ‘ മാനസിക വൈകല്യമുള്ള അദ്ദേഹം കഴിഞ്ഞ 2-3 മാസമായി നാണയങ്ങൾ വിഴുങ്ങുകയായിരുന്നു. ഛർദ്ദിയും വയറിലെ അസ്വസ്ഥതയും പരാതിപ്പെട്ടാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്…’ – ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരിൽ ഒരാളായ ഈശ്വർ കലബുർഗി പറഞ്ഞു. രോഗി ആകെ 187 നാണയങ്ങൾ വിഴുങ്ങി.

- Advertisement -

58 കാരൻ ധ്യാമപ്പയുടെ ആമാശയത്തിൽ നിന്നും നീക്കം ചെയ്തത് ഒന്നര കിലോഗ്രാമോളം നാണയങ്ങളാണ്. എപ്പോഴും വിശപ്പ് തോന്നുന്നതിനാലാണ് ധ്യാമപ്പ നാണയങ്ങൾ വിഴുങ്ങിയത്. ഏഴ് മാസത്തിനിടെയാണ് ഇത്രയും നാണയങ്ങൾ വിഴുങ്ങിയതെന്ന് ധ്യാമപ്പ ഡോക്ടർമാരോട് പറഞ്ഞു. വയറുവേദനയെത്തുടർന്നാണ് ധ്യാമപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

- Advertisement -

എസ് നിജലിംഗപ്പ മെഡിക്കൽ കോളജിലെ ഡോക്ടർ ഈശ്വർ കൽബുർഗി, സർജറി വിഭാഗത്തിലെ ഡോ പ്രകാശ് കട്ടിമണി, അനസ്‌തേഷ്യ വിദഗ്ധരായ ഡോ അർച്ചന, ഡോ രൂപാൽ ഹുലകുണ്ടെ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

അഞ്ച് രൂപയുടെ അമ്പത്തിയാറ് നാണയങ്ങളും രണ്ട് രൂപയുടെ 51 നാണയങ്ങളും ഒരു രൂപയുടെ 80 നാണയതുട്ടുകളുമാണ് ധ്യാമപ്പ വിഴുങ്ങിയതെന്ന് ഡോക്ടർമാർ പറഞ്ഞു. കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞതിനെത്തുടർന്നാണ് ധ്യാമപ്പയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ എക്സ് റേ പരിശോധനയിലും എൻഡോസ്കോപി പരിശോധനയിലും ധ്യാമപ്പയുടെ വയറ്റിൽ നാണയ തുട്ടുകൾ കണ്ടെത്തിയതെന്ന് എഎൻഐ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -