spot_img
- Advertisement -spot_imgspot_img
Saturday, May 27, 2023
ADVERT
HomeCRIMEവീണ്ടും കത്തിയെടുത്ത് പ്രണയപ്പക: മൂന്നാറിൽ 17 കാരൻ 16 കാരിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി;...

വീണ്ടും കത്തിയെടുത്ത് പ്രണയപ്പക: മൂന്നാറിൽ 17 കാരൻ 16 കാരിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി; 17 കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

- Advertisement -

മൂന്നാര്‍: പ്രണയം നിരസിച്ച പതിനാറുകാരിയെ കഴുത്തിന് കുത്തിയ ശേഷം . 17കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരും വിദ്യാര്‍ത്ഥികളാണ്.മൂന്നാര്‍ ടൗണ്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തിന് കുത്തിയ ശേഷം സ്വന്തം കഴുത്തിലും കൈത്തണ്ടയിലും പരിക്കേല്പിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്.

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണ്. കഴുത്തിലും കൈക്കും പരിക്കേറ്റ പെണ്‍കുട്ടിയെ കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയെ കോലഞ്ചേരി ആശുപത്രിയിലേക്കും കൊണ്ടു പോയി. ഇരുവരും മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

ക്ലാസ് കഴിഞ്ഞ് സ്കൂള്‍ ബസില്‍ വീടിനു സമീപത്ത് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് എത്തിയ വിദ്യാര്‍ത്ഥി അടുത്തുള്ള ദേവാലയ പരിസരത്തേക്ക് വിളിച്ചു കൊണ്ടു പോയി. പിന്‍ഭാഗത്തെ ടോയ്‌ലെറ്റിന് സമീപം ഇവര്‍ സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയെ കഴുത്തിന് കുത്തുകയായിരുന്നു. വീടിനു സമീപം കാത്തു നില്‍ക്കുകയായിരുന്ന അമ്മ ശരീരം മുഴുവന്‍ രക്തമൊലിച്ച നിലയില്‍ ഓടി വരുന്ന മകളെയാണ് കണ്ടത്. അലറി വിളിച്ച അമ്മ അയല്‍ക്കാരെയും കൂട്ടി പെണ്‍കുട്ടിയെ മൂന്നാറിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി ഓടിപ്പോകുന്നതു കണ്ട പ്ലസ്ടു വിദ്യാര്‍ഥി ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. കൈത്തണ്ടയിലും സ്വയം പരിക്കേല്‍പ്പിച്ച്‌ ദേഹമാസകലം രക്തം പടര്‍ന്നതോടെ അടുത്തുള്ള ഒരു തോടിനു സമീപം വീണു. രക്തമൊലിച്ചു നിന്ന വിദ്യാര്‍ഥിയുടെ സമീപത്തേക്ക് എത്തുവാന്‍ നാട്ടുകാര്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂന്നാര്‍ ഡിവൈ.എസ്.പി കെ ആര്‍ മനോജിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു..

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: