കോട്ടയം: പാമ്പാടിയിൽ പന്ത്രണ്ട് വയസുകാരൻ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപറമ്പിൽ ശരത് സുനിത ദമ്പതികളുടെ മകൻ മാധവ് എസ് നായരാണ് മരിച്ചത്.

ബന്ധുവീട്ടിൽ പോകുന്നതിനെചൊല്ലി മാധവ് മാതാപിതാക്കളോട് പിണങ്ങി. ഇതിന് പിന്നാലെ മുറിയിൽ പോയ മാധവ് വീട്ടിലിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മാതാപിതാക്കളു നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.