spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSസ്വർണക്കടത്ത് കേസിൽ സിപിഎം ബിജെപി ധാരണ ; മുഖ്യമന്ത്രിക്ക് വേണ്ടി ദിവസവും മാധ്യമങ്ങളെ കണ്ടത് സരിത...

സ്വർണക്കടത്ത് കേസിൽ സിപിഎം ബിജെപി ധാരണ ; മുഖ്യമന്ത്രിക്ക് വേണ്ടി ദിവസവും മാധ്യമങ്ങളെ കണ്ടത് സരിത : ഷാഫി പറമ്പിൽ

- Advertisement -

പാലക്കാട്: സ്വർണക്കടത്ത് കേസിൽ സി പി എം ബി ജെ പി ധാരണയെന്ന് കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിൽ. ഈ വിഷയത്തിൽ നിരവധി ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാന 37 ദിവസമെടുത്തു. അതേസമയം മുഖ്യമന്ത്രിയ്ക്കു വേണ്ടി സരിത ദിവസവും മാധ്യമങ്ങളെ കണ്ടുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഇതേ ആരോപണം ഉയരുമ്പോൾ കോൺഗ്രസ് മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്ന് ഷാഫി പറമ്പിൽ ചോദിച്ചു.

- Advertisement -

സ്വർണ്ണ കടത്തിൽ നിയമസഭയിൽ കോൺഗ്രസ് കൊണ്ടുവന്ന അടിയന്തരപ്രമേയം അവതരിപ്പിച്ചത് ഷാഫി പറമ്പിൽ ആയിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ആരോപണം തെറ്റെങ്കിൽ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി ചോദിച്ചു. സ്വർണക്കടത്ത് കേസിൽ യുഡിഎഫിന് ഒരു അജണ്ടയുമില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

- Advertisement -

‘സ്വർണക്കടത്ത്യുഡിഎഫിന്റെ അടുക്കളയിൽ വേവിച്ച വിവാദമല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്നയുടെ മൊഴിയിൽ ഗുരുതര ആരോപണമുണ്ടെന്നും ഷാഫി പറഞ്ഞു. ഇതോടെ നിയമ മന്ത്രി പി രാജീവ് സഭയിലെഴുന്നേറ്റ് എതിർത്തു. പോയിന്‍റ് ഓഫ് ഓർഡർ ഉന്നയിച്ച നിയമ മന്ത്രി, രഹസ്യ മൊഴി എങ്ങനെ പരാമർശിക്കുമെന്നും ചോദിച്ചു. മൊഴി നേരത്തെ പ്രതിപക്ഷത്തിന് കിട്ടിയെങ്കിൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പ്രതിപക്ഷ നേതാവ് എതിർത്തു. നോട്ടീസ് അവതരിപ്പിച്ചു സംസാരിക്കുന്നതിൽ പോയിന്‍റ് ഓഫ് ഓർഡർ അനുവദിക്കാറില്ലെന്ന് വിഡി സതീശൻ പറഞ്ഞു. രഹസ്യ മൊഴി ഉദ്ധരിച്ചിട്ടില്ലെന്നും ഞങ്ങളെ ചട്ടം പഠിപ്പിക്കേണ്ട ഷാഫിയും മറുപടി നൽകി. ഇതോടെ സഭയിൽ ഭരണ പക്ഷ ബഹളമായി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -