spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSസ്വര്‍ണകടത്ത് കേസ് ; അടിയന്തരപ്രമേയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

സ്വര്‍ണകടത്ത് കേസ് ; അടിയന്തരപ്രമേയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

- Advertisement -

തിരുവനന്തപുരം : സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  വ്യക്തമാക്കി.ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ച നടക്കും. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിലുള്‍പ്പെടെ പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും,കേരളവും പൊതുസമൂഹവും അറിയാന്‍ താത്പര്യമുള്ള വിഷയമാണിത്. പൊതുസമൂഹത്തിന്‍റെ അറിവിലേക്കായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി സഭയില്‍ നിലപാട് അറിയിക്കുകയായിരുന്നു.ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്ന ആക്ഷേപം ഒഴിവാക്കാന്‍ കൂടിയാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറായത്.

- Advertisement -

മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തില്‍ ഡോളര്‍ കടത്ത് നടന്നു എന്ന് പ്രധാന പ്രതി മജിസ്ട്രേറ്റ് കോടിതയില്‍  സിആര്‍പിസി 164 പ്രകാരം മല്‍കിയ മൊഴിയുടെ വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറേയും ഇടനിലക്കാരേയും ഉപയോഗിച്ചുകൊണ്ട്  മൊഴി തിരുത്തിക്കാന്‍ നടത്തിയ ശ്രമം മൂലം സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കപ്പെടുന്നു എന്ന ആശങ്ക സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണം. ഷാഫി പറമ്പില്‍ എം എല്‍ എയാണ് അടിയന്തര  പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -