spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeNEWSസൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയായ സിബിഐയുടെ ഓപ്പറേഷൻ ചക്ര; ഇതുവരെ അറസ്റ്റിലായത് 16 പേർ

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയായ സിബിഐയുടെ ഓപ്പറേഷൻ ചക്ര; ഇതുവരെ അറസ്റ്റിലായത് 16 പേർ

- Advertisement -

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയായ സിബിഐയുടെ ഓപ്പറേഷൻ ചക്രയില്‍ ഇതുവരെ പിടിയിലായത് 16 പേര്‍. പതിനാറ്  സംസ്ഥാനങ്ങളിലായി 115 ഇടങ്ങളിലാണ് പരിശോധന നടന്നത്. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിന് ഒരുങ്ങുകയാണ് സിബിഐ. പതിനാറ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലെ രണ്ട് കോൾ സെന്‍ററുകളും സിബിഐ സീൽ ചെയ്തു.

- Advertisement -

സംസ്ഥാന പൊലീസും ഇന്‍റർപോൾ അടക്കം അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെയാണ് അന്വേഷണം നടന്നത്. സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയായ നാഴികക്കല്ലാണ് ഓപ്പറേഷന്‍ ചക്രയെന്ന് സിബിഐ. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ 300ഓളം പേര്‍ നിരീക്ഷണത്തിലാണെന്ന് സിബിഐ വിശദമാക്കുന്നു.

- Advertisement -

2021 ലെ ജെഇഇ മെയിന്‍ പരീക്ഷാ സോഫ്റ്റ്വെയറില്‍ തകരാര്‍ വരുത്തിയ കേസില്‍ റഷ്യന്‍ സ്വദേശിയായ ഒരാളെ ദില്ലി കോടതി സിബിഐ കസ്റ്റഡിയിലേക്ക് നല്‍കിയിട്ടുണ്ട്. സിബിഐ പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസ് അനുസരിച്ചാണ് ഇത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -