spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSസഞ്ചാരികളുടെ മനം കവർന്ന് ഊട്ടി വസന്തോത്സവം; പഴവർഗ പ്രദർശനം തുടങ്ങി

സഞ്ചാരികളുടെ മനം കവർന്ന് ഊട്ടി വസന്തോത്സവം; പഴവർഗ പ്രദർശനം തുടങ്ങി

- Advertisement -

ഗൂഡല്ലൂർ: ഊട്ടി വസന്തോത്സവത്തിന്‍റെ ഭാഗമായി കൂനൂർ സിംസ് പാർക്കിൽ 63 പഴവർഗങ്ങളുടെ പ്രദർശനത്തിന് ഇന്ന് തുടക്കമായി. ഞായറാഴ്ച സമാപിക്കും. ഇതോടെ വസന്തോത്സവം പരിപാടിക്കും സമാപനമാകും.

- Advertisement -

ശനിയാഴ്ച ആരംഭിച്ച രണ്ട് ദിവസത്തെ പഴവർഗ പ്രദർശനം സംസ്ഥാന ടൂറിസം മന്ത്രി കെ. രാമചന്ദ്രനും നീലഗിരി എം.പി രാജയും ചേർന്ന് ഉദ്ഘാടനം ചെയ്തു. തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലെയും ഫലവിഭവങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

- Advertisement -

12 ടൺ പൈനാപ്പിൾ ഉപയോഗിച്ച് നിർമിച്ച ഭീമൻ പൈനാപ്പിളാണ് പ്രദർശനത്തിലെ ആകർഷണം. കുട്ടികളും വിനോദസഞ്ചാരികളും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളെ ആകർഷിക്കുന്നതിനായി തമിഴ്‌നാട് സർക്കാറിന്റെ “മീണ്ടും മഞ്ഞപ്പൈ” പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, ഊട്ടിയുടെ 200-ാം വർഷം ആഘോഷിക്കുന്നതിനും, പഴക്കൊട്ട, പഴം പിരമിഡുകൾ, മണ്ണിരകൾ, മഞ്ഞപ്പൈ തുടങ്ങി വിവിധ രൂപങ്ങൾ പഴങ്ങൾ ഉപയോഗിച്ച് ഒരുക്കിയിട്ടുണ്ട്.

- Advertisement -

നീലഗിരി ജില്ല കലക്ടർ എസ്.പി. അംറിത്ത്, മറ്റ് വിവിധ വകുപ്പ്തല അധികൃതർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് സമാപന ചടങ്ങിൽ പ്രദർശനത്തിലെ മികച്ച സ്റ്റാളുകൾക്കുള്ള സമ്മാനം വിതരണം ചെയ്യും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -