spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeNEWSസംസ്ഥാനത്ത് കൊവിഡ് കുതിക്കുന്നു : 3,904 പേർക്ക് രോഗം

സംസ്ഥാനത്ത് കൊവിഡ് കുതിക്കുന്നു : 3,904 പേർക്ക് രോഗം

- Advertisement -

തിരുവനന്തപുരം:  സംസ്ഥാനത്ത് കൊവിഡ്  കേസുകൾ വീണ്ടും കൂടി. ഇന്ന് 3,904 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 14 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 929 കേസുകളാണ് എറണാകുളത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഒരു മരണവും സ്ഥിരീകരിച്ചു.

- Advertisement -

തിരുവനന്തപുരം 861, കൊല്ലം 353, പാലക്കാട് 237, ഇടുക്കി 113, കോട്ടയം 414 , ആലപ്പുഴ 246, തൃശൂര്‍ 195, പാലക്കാട് 123, മലപ്പുറം 82, കോഴിക്കോട് 215, വയനാട് 33, കണ്ണൂര്‍  70, കാസര്‍കോട് 33 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് നാല് പേരും കോഴിക്കോടും പാലക്കാടും മൂന്ന് പേരും കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ ഒരോ മരണം വീതവുമാണ് സ്ഥിരീകരിച്ചത്.

- Advertisement -

കേരളത്തിലെ കൊവിഡ് കണക്കിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഒമിക്രോൺ തന്നെയാണ് രോഗ വ്യാപനത്തിന് കാരണം. പുതിയ വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -