spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSവൈദ്യുതി സ്വകാര്യ മേഖലക്ക് : ബിൽ നടപ്പാക്കാനൊരുങ്ങി സർക്കാർ​; മുന്നറിയിപ്പുമായി കർഷകർ

വൈദ്യുതി സ്വകാര്യ മേഖലക്ക് : ബിൽ നടപ്പാക്കാനൊരുങ്ങി സർക്കാർ​; മുന്നറിയിപ്പുമായി കർഷകർ

- Advertisement -

ന്യൂഡൽഹി: വ്യാപക പ്രതിഷേധങ്ങളെത്തുടർന്ന് നീണ്ടുപോയ, വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാൻ അവസരമൊരുക്കുന്ന ഇലക്ട്രിസിറ്റി ഭേദഗതി ബിൽ 2022 നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ബില്ലിന് ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. അടുത്ത ദിവസം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഗാർഹിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണത്തിലടക്കം സ്വകാര്യമേഖലക്ക് കടന്നുകയറ്റത്തിന് അവസരമൊരുക്കുന്നതാണ് ബില്ല്.

- Advertisement -

എതിർപ്പിനെത്തുടർന്ന് നേരത്തേ മാറ്റിവെച്ച ബിൽ തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കാനിരിക്കെ, സർക്കാറിന് മുന്നറിയിപ്പുമായി സംയുക്ത കിസാൻമോർച്ച രംഗത്തുവന്നു. ബിൽ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്താലുടൻ രാജ്യവ്യാപകമായി വൻ പ്രതിഷേധം സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു.

- Advertisement -

കർഷക സമരത്തിൽ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇലക്ട്രിസിറ്റി ഭേദഗതി ബിൽ പിൻവലിക്കൽ. സമരം ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ കത്തിൽ ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുന്നതിനുമുമ്പ് സംയുക്ത കിസാൻ മോർച്ചയുമായി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നതായി കിസാൻ മോർച്ച കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ഒരിക്കൽ ബിൽ പാസാക്കിയാൽ കർഷകരെയും രാജ്യത്തെ മറ്റെല്ലാ ജനവിഭാഗങ്ങളെയും വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കും. കൃഷി ഉൽപാദന നിരക്ക് ഉയരും.ഗ്രാമങ്ങളിലും നഗരങ്ങളിലും ആഭ്യന്തര വൈദ്യുതി നിരക്ക് വൻതോതിൽ ഉയരുമെന്നും കിസാൻ മോർച്ച വ്യക്തമാക്കി. കേന്ദ്രം കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബിൽ രാജ്യത്തിന്‍റെ ഫെഡറൽ ഘടനക്ക് എതിരാണെന്ന് സാമൂഹിക, സാംസ്കാരിക, നിയമ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -